ETV Bharat / bharat

ചൈനയുടെ നഷ്ടം, ഇന്ത്യയുടെ നേട്ടമാകുമോ?

കൊവിഡ് കാലത്തിന് ശേഷം ഇലക്ട്രോണിക് നിർമാണ വ്യവസായത്തെ ശക്തിപ്പെടുത്താൻ ഇന്ത്യക്ക് സാധിക്കുമോ എന്ന ചിന്തയിലാണ് വിദഗ്ധർ

China’s loss India’s gain  Nomura report  world economy  china's economy  world economy after covid19  indian economy news  ചൈന  ഇന്ത്യ  ഇലക്ട്രോണിക് നിർമാണ വ്യവസായം  ഇലക്ട്രോണിക് ഹബ്  ഇന്ത്യയുടെ വളർച്ച  ചൈനയുടെ നഷ്ടം
ചൈനയുടെ നഷ്ടം, ഇന്ത്യയുടെ നേട്ടമാകുമോ?
author img

By

Published : May 5, 2020, 12:48 PM IST

കൊവിഡ് 19 ന് ശേഷം ചൈനയുമായി വ്യാപാര ബന്ധം നിലനിര്‍ത്താന്‍ ലോകം വിമുഖത കാണിക്കുന്നത് ഇന്ത്യക്ക് അനുകൂലമാകുമോ? അന്താരാഷ്ട്ര വ്യാപാരത്തിലും വിതരണത്തിലും ചൈനയുടെ മേല്‍ക്കോയ്മ അവസാനിക്കുകയാണോ? വിദഗ്ധരും സാധാരണ പൗരന്മാരും ഒരുപോലെ ഈ ചോദ്യങ്ങളെക്കുറിച്ച് ആലോചിക്കുന്നു.

പകർച്ചവ്യാധിയോട് പ്രതികരിക്കുന്നതിൽ ചൈനയുടെ കാലതാമസത്തിൽ നിന്ന് ഇന്ത്യക്ക് നേട്ടമുണ്ടാകുമെന്ന വാദം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. വാസ്തവത്തിൽ 2019 ജൂലൈയിൽ യുഎസും ചൈനയും തമ്മിലുണ്ടായ വ്യാപാര യുദ്ധത്തിന് ലോകം സാക്ഷ്യം വഹിച്ചതാണ്. അക്കാലത്ത് യുഎസ് ഐടി ഭീമന്മാരായ ഹിയുലെറ്റ് പക്കാര്‍ഡ്, ഡെൽ തുടങ്ങിയവ തങ്ങളുടെ ഉൽ‌പാദന യൂണിറ്റുകൾ ചൈനയിൽ നിന്ന് മാറ്റിയിരുന്നു. ജാപ്പനീസ് കമ്പനികളായ സീകോ, സോണി, വിശ്വസനീയമായ വിതരണ ശൃംഖലകളെ അടിസ്ഥാനമാക്കിയുള്ള നിരവധി കമ്പനികൾ എന്നിവ തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ ചൈനക്ക് പകരമായി തെരഞ്ഞെടുത്തു. കൊവിഡ് 19 ന്റെ പ്രഭവ കേന്ദ്രമായി വുഹാൻ ഉയർന്നുവന്നപ്പോൾ കുറഞ്ഞത് 1,000 കമ്പനികളെങ്കിലും ഇന്ത്യയുമായി ബന്ധപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ അവസരത്തില്‍ ലോക വ്യാപാരത്തിൽ ചൈനയുടെ ആധിപത്യം തടയാൻ യുഎസ് തന്ത്രപരമായ നീക്കങ്ങൾ നടത്തുകയാണ്.

ചൈനയിൽ നിന്ന് തങ്ങളുടെ ഉൽ‌പാദന യൂണിറ്റുകൾ മാറ്റുന്ന ജാപ്പനീസ് കമ്പനികൾക്കായി ജപ്പാൻ 25,000 കോടി ജാപ്പനീസ് യെൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. നിലവിൽ ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില ദക്ഷിണ കൊറിയൻ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ താൽപ്പര്യപ്പെടുന്നു. ഈയിടെ ചൈനയിൽ നിന്ന് പ്രവര്‍ത്തനങ്ങള്‍ മാറ്റിയ 56 സ്ഥാപനങ്ങളിൽ 26 എണ്ണം വിയറ്റ്നാമിലേക്കും 11 തായ്‌വാനിലേക്കും എട്ടെണ്ണം തായ്‌ലൻഡിലേക്കും മൂന്നെണ്ണം ഇന്ത്യയിലേക്കും നീങ്ങിയതായി ജാപ്പനീസ് ഫിനാൻഷ്യൽ ഹോൾഡിംഗ് കമ്പനിയായ നോമുറ റിപ്പോർട്ട് ചെയ്തു. മാറുന്ന ഈ സമവാക്യങ്ങൾ ഇന്ത്യക്ക് എത്രത്തോളം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ഒരു മൂഡിയുടെ റിപ്പോർട്ട് വിശദീകരിക്കുന്നു.

മാറിക്കൊണ്ടിരിക്കുന്ന സമവാക്യങ്ങളിൽ നിന്ന് കിഴക്ക്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് വളരെ അധികം പ്രയോജനം ലഭിക്കുമെന്ന് മൂഡിയുടെ റിപ്പോർട്ട് പ്രവചിക്കുന്നു. ഉൽപ്പാദനത്തിൽ സമാനതകളില്ലാത്ത ഒരു മഹാശക്തിയായി ചൈനക്ക് തുടരാനാവില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അപ്രതീക്ഷിതമായ ഈ അവസരം പിടിച്ചെടുക്കുന്നതിൽ നിന്ന് ഇന്ത്യയെ തടയുന്ന ഘടകങ്ങളെയും മൂഡിയുടെ റിപ്പോർട്ട് അടിവരയിട്ട് സൂചിപ്പിക്കുന്നു. ഉയർന്ന ആഭ്യന്തര ഉൽപാദനച്ചെലവ് ബാഹ്യ നിക്ഷേപകർക്ക് ഒരു തടസമാണ്. മൂലധന നിക്ഷേപം, വൈദ്യുതി നിരക്ക്, നികുതി എന്നിവ ഇന്ത്യയിൽ ഉയർന്നതാണെന്ന് സ്ഥിതി വിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ബ്യൂറോക്രാറ്റിക് മന്ദതയും ഭരണ സംവിധാനത്തിലെ ഓരോ ഘട്ടത്തിലും ഫയലുകൾ നീക്കുന്നതിലെ കാലതാമസവും ഇന്ത്യയുടെ പുരോഗതിയെ തടസപ്പെടുത്തുന്നുവെന്ന് വിദഗ്ധർ വർഷങ്ങളായി പറയുന്നു. ഈ പോരായ്മകൾ മറക്കാൻ സർക്കാരിന് കഴിയില്ല.

ചൈനക്കെതിരായ തിരിച്ചടി കണക്കിലെടുത്ത് ഇലക്ട്രോണിക് നിർമാണ വ്യവസായത്തെ ശക്തിപ്പെടുത്താൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഇന്ത്യയെ ഒരു ഇലക്ട്രോണിക് ഹബ് ആക്കി മാറ്റണമെങ്കിൽ എല്ലാ സംസ്ഥാനങ്ങളിലും നിർമാണ ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നതിന് കേന്ദ്രം ഫണ്ട് അനുവദിക്കണം. ആഭ്യന്തര ഉൽ‌പാദന മേഖലകളെ പുനരുജ്ജീവിപ്പിക്കുന്ന പ്രധാന നയ തീരുമാനങ്ങൾ‌ സജീവമായി നടപ്പാക്കണം. കൂടാതെ, സർക്കാർ വിവിധ വ്യവസായങ്ങളെ വിതരണ ശൃംഖലയിൽ ഉൾപ്പെടുത്തുകയും ഭൂമി, തൊഴിൽ, നികുതി ചട്ടങ്ങൾ പരിഷ്കരിക്കുകയും വേണം. ചൈനയുടെ വീഴ്ച എന്ന സന്ദർഭം പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യ അതിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ സംയോജിത ശ്രമങ്ങളെല്ലാം തന്നെ 2024 ഓടെ ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌ വ്യവസ്ഥയിലെത്തിക്കുമെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.