ഗുവാഹത്തി: അസമില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകളില്‍ 55 ശതമാനം വര്‍ധനവുണ്ടായെന്ന് അസം സംസ്ഥാന ബാലാവകാശ കമ്മീഷന്‍. അസം സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി (എഎസ്സിപിസി) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുട്ടികൾക്കെതിരായ വിവിധ കുറ്റകൃത്യങ്ങളിൽ 125 കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് എഎസ്സിപിസി ചെയർപേഴ്‌സൺ സുനിത ചാങ്കകട്ടി പറഞ്ഞു.
കുട്ടികള്‍ക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളും വര്‍ധിച്ചിട്ടുണ്ട്. 43 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകൾ ഈ വർഷം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ച് ബാലവിവാഹ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ലംഘിച്ച സംഭവങ്ങളിൽ ഗണ്യമായ വർധനവുമുണ്ടായി. ഈ വർഷം ഇതിനകം 13 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേ സമയം 2018 ൽ ഒമ്പത് കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികളുടെ അവകാശ ലംഘന പരാതികൾ സമർപ്പിക്കുന്നതിനായി എഎസ്‌സിപിസി ശിശു സുരക്ഷ മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്.