ചെന്നൈ: 4500ഓളം നവജാത ശിശുക്കളെ വില്‍പ്പന നടത്തിയ മുന്‍ നഴ്‌സും ഭര്‍ത്താവും പിടിയില്‍. ചെന്നൈയിലെ രാസിപുരത്ത് നിന്നാണ് മുന്‍ നഴ്‌സായ അമുദയെയും ഭര്‍ത്താവ് രവി ചന്ദ്രനെയും ചെന്നൈ നാമക്കല്‍ പോലീസ് പിടികൂടിയത്.
അമുദയും ഇടപാടുകാരനും തമ്മില്‍ സംസാരിക്കുന്ന ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ പ്രത്യേക അന്വേഷണത്തിലൂടെയാണ് വ്യാഴാഴ്ച ദമ്പതികളെ പിടികൂടിയത്. കുഞ്ഞിന്റെ ലിംഗം, നിറം, തൂക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഓരോ കുട്ടിക്കും വിലയിട്ടിരിക്കുന്നത്. പെണ്‍കുഞ്ഞാണെങ്കില്‍ 2.70 ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെയും ആണ്‍കുഞ്ഞാണെങ്കില്‍ 4 ലക്ഷം മുതല്‍ 4.5 ലക്ഷം വരെയാണ് വാങ്ങുന്നത്. കുട്ടികള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്. ഇതിന് 70,000 രൂപ വേറെയും വാങ്ങും.
നവജാത ശിശുക്കളെ വില്‍പ്പന നടത്തിയ മുന്‍ നഴ്‌സും ഭര്‍ത്താവും അറസ്റ്റില്‍ 30 വര്‍ഷത്തോളം നഴ്‌സായി പ്രവര്‍ത്തിച്ചിരുന്ന അമുദ 4500ഓളം നവജാത ശിശുക്കളെ വിറ്റിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഏഴ് വര്‍ഷം മുമ്പ് അമുദ ജോലിയില്‍ നിന്ന് സ്വയം വിരമിക്കുകയായിരുന്നു.
Intro:Body:
4500 ഓളം നവജാത ശിശുക്കളെ വില്‍പ്പന നടത്തിയ മുന്‍ നഴ്‌സും ഭര്‍ത്താവും പിടിയില്‍
6-8 minutes
ചെന്നൈ: നവജാത ശിശുക്കളെ വില്‍പ്പന നടത്തിയിരുന്ന മുന്‍ നഴ്‌സും ഭര്‍ത്താവും പിടിയില്‍. ചെന്നൈയിലെ രാസിപുരത്ത് നിന്നാണ് രാസിപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ മുന്‍ നഴ്‌സായ അമുദയെയും ഭര്‍ത്താവ് രവി ചന്ദ്രനെയും ചെന്നൈ നാമക്കല്‍ പോലീസ് പിടികൂടിയത്.
അമുദയും ഇടപാടുകാരനും തമ്മില്‍ സംസാരിക്കുന്ന ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പ്രത്യേക അന്വേഷണത്തിലൂടെയാണ് വ്യാഴാഴ്ച ദമ്പതികളെ പിടികൂടിയത്. കുഞ്ഞിനെ വാങ്ങാന്‍ സഹായിക്കാമെന്നും വിലയും മറ്റു വിവരങ്ങളും അമുദ കൃത്യമായി ഫോണിലൂടെ പറയുന്നുണ്ട്.
കുഞ്ഞിന്റെ ലിംഗം, നിറം, തൂക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഓരോ കുട്ടിക്കും വിലയിട്ടിരിക്കുന്നത്. പെണ്‍കുഞ്ഞാണെങ്കില്‍ 2.70 ലക്ഷം മുതല്‍ 3 ലക്ഷം വരെയും ആണ്‍കുഞ്ഞാണെങ്കില്‍ 4 ലക്ഷം മുതല്‍ 4.5 ലക്ഷം വരെയാണ് വാങ്ങുന്നത്. ഇരുനിറമുള്ള കുട്ടിയാണെങ്കില്‍ 3.5 ലക്ഷം മുതല്‍ വരെയും 3.7 ലക്ഷം വരെയും വാങ്ങുമെന്നാണ് അമുദ ഫോണിലൂടെ പറയുന്നത്.
കൂടാതെ കുട്ടികള്‍ക്ക് ഒറിജിനല്‍ ജനന ജനനസര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്. ഇടപാടുകാരന്റെ കുഞ്ഞാണെന്ന് കാണിച്ചു കൊണ്ടുള്ളതാണ് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത്. ഇതിന് 70,000 രൂപ വേറെയും വാങ്ങും. ഇടപാടു നടത്തുന്നതിന് മുന്നോടിയായി ഇടപാടുകാരില്‍ നിന്ന് 30,000 രൂപ അഡ്വാന്‍സ് വാങ്ങിയതിന് ശേഷം അമുദയുടെ വീട്ടില്‍ വെച്ചാണ് കുഞ്ഞിനെ കൈമാറുന്നത്.
മുപ്പതു വര്‍ഷത്തോളം നഴ്‌സായി പ്രവര്‍ത്തിച്ചിരുന്ന അമുദ 4500ഓളം നവജാത ശിശുക്കളെ വിറ്റിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഏഴ് വര്‍ഷം മുമ്പ് അമുദ ജോലിയില്‍ നിന്ന് ബിസിനസ്സ് തുടങ്ങാനെന്ന് പറഞ്ഞ് സ്വയം വിരമിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയവരികയാണെന്നാണ് നാമക്കല്‍ പോലീസ് സൂപ്രണ്ട് അറുലരസു പറഞ്ഞു.
..........................................................................................................................
...........................................................................................................................................
'വെളുത്ത കുട്ടി വേണോ, കറുത്ത കുട്ടി വേണോ'...? പിഞ്ചു കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘത്തിന്‍റെ ഞെട്ടിക്കുന്ന ഫോണ്‍ കാള്‍ പുറത്ത്
സംഘത്തിലെ പ്രധാനിയായ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് സ്വയം വിരമിച്ച നഴ്സും ഇടപാടുകാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്‍റെ ഓഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തായത്.
ചെന്നൈ: സിനിമകളിലും കഥകളിലും കണ്ടതും കേട്ടതുമായ കുട്ടികളെ വില്‍ക്കുന്ന സംഘം സത്യമാണോ എന്ന് പലരും സംശയിച്ചിരിക്കും. എന്നാല്‍, തമിഴ്നാട്ടില്‍ നിന്ന് വരുന്ന വാര്‍ത്ത ആരെയും പേടിപ്പെടുത്തും. കുട്ടികളെ വില്‍ക്കാന്‍ വലിയ മാഫിയ സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്ന വസ്തുതയാണ് പുറത്തുവന്നത്. അതും കുട്ടികളെ വേണ്ടവര്‍ ആവശ്യപ്പെടുന്ന തൂക്കത്തില്‍ വരെ ഇവര്‍ കുട്ടികളെ വില്‍ക്കുന്നു. അതോടൊപ്പം വ്യാജമായി ജനന സര്‍ട്ടിഫിക്കറ്റും നിര്‍മിച്ച് നിയമ സാധുതയും നല്‍കും. ലക്ഷക്കണക്കിന് രൂപയാണ് ഓരോ വില്‍പനയില്‍നിന്നും ഇവര്‍ നേടുന്നത്. ഇതിനായി സര്‍ക്കാര്‍ തലങ്ങളില്‍ വരെ ഇവര്‍ക്ക് ബന്ധങ്ങളുണ്ട്. തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന മാഫിയ സംഘത്തിന്‍റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
സംഘത്തിലെ പ്രധാനിയായ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് സ്വയം വിരമിച്ച നഴ്സും ഇടപാടുകാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്‍റെ ഓഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തായത്. പുതിയ തലമുറൈ എന്ന ചാനലാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. സംഭവം തമിഴ്നാട്ടില്‍ വന്‍ ചര്‍ച്ചയായി. സമൂഹമാധ്യമങ്ങളില്‍ ഇവരുടെ ഫോണ്‍കോള്‍ ഓഡിയോ വ്യാപകമായി പ്രചരിച്ചു. ആരോഗ്യ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു. സ്ത്രീയും അവരുടെ ഭര്‍ത്താവും അറസ്റ്റിലായിട്ടുണ്ടെന്നും സൂചനയുണ്ട്.
നാമക്കല്‍ സ്വദേശിയായ നഴ്സ് ധര്‍മപുരിയിലെ ഒരാളുമായി നടത്തിയ ഞെട്ടിക്കുന്ന ഫോണ്‍കാളാണ് ബുധനാഴ്ച പുറത്തായത്. വളരെ ലാഘവത്തോടെയാണ് ഇവര്‍ പിഞ്ചുകുഞ്ഞുങ്ങളെ കച്ചവടം ചെയ്യുന്ന കാര്യം പറയുന്നത്. 'വെളുത്ത നിറമുള്ള കുട്ടിവേണോ, കറുത്ത നിറമുള്ള കുട്ടിവേണോ, തൂക്കമെത്ര വേണം, ആണ്‍കുട്ടി വേണോ പെണ്‍കുട്ടി വേണോ' തുടങ്ങിയ ചോദ്യങ്ങള്‍ സ്ത്രീ ഫോണിലൂടെ ആവശ്യക്കാരനോട് ചോദിക്കുന്നു. വില കൃത്യമായി പറയാതെ സൂചന മാത്രമാണ് നല്‍കുന്നത്.
വിവാഹിതരായി ഏഴു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലാത്ത ദമ്പതികളാണ് നഴ്സിനെ സമീപിക്കുന്നത്. അഡ്വാന്‍സ് തുകയുമായി നേരിട്ട് വന്ന് കാണാനും കുട്ടിയ്ക്കായി എത്ര രൂപ വരെ മുടക്കുമെന്നും അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളില്‍നിന്ന് സമ്മതപത്രം വാങ്ങിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി ഈ ജോലി ചെയ്യുന്നു. ദൈവാനുഗ്രഹത്താല്‍ ഒരു കുഴപ്പവുമുണ്ടായിട്ടില്ല. കുട്ടിയുടെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റിനായി 70000 രൂപ വേറെ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
സര്‍ക്ര്‍ വളരെ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്. ഫോണ്‍കോളിലൂടെ പുറത്തുവന്ന എല്ലാ കാര്യങ്ങളും അന്വേഷിക്കാനും കുറ്റക്കാരെ പിടികൂടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 30 വര്‍ഷമായി ഈ മാഫിയ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം. ഇവര്‍ക്ക് എങ്ങനെയാണ് കുട്ടികളെ ലഭിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ദരിദ്രരായ മാതാപിതാക്കളെ ചൂഷണം ചെയ്താണ് ഇവര്‍ കുട്ടികളെ വാങ്ങുന്നതും വില്‍ക്കുന്നതും. ചെറിയ വിലയ്ക്ക് കുട്ടികളെ വാങ്ങി ആവശ്യക്കാര്‍ക്ക് വലിയ വിലയ്ക്ക് വില്‍ക്കുന്നതാണ് ഇവരുടെ രീതിയെന്ന് സംശയിക്കുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നതായി യുവതിയുട ഫോണ്‍ സംഭാഷണത്തിലൂടെ വ്യക്തമാകുന്നുണ്ട്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് യുവതി പറയുന്നുണ്ട്. വലിയൊരു സംഘത്തെ വലയിലാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷകര്‍.
Conclusion: