ലഖ്‌നൗ: മാതാപിതാക്കളോടൊപ്പം ബസിൽ കയറുന്നതിനിടെ ട്രക്ക് കയറിയിറങ്ങി ആറ് വയസുകാരി മരിച്ചു. കിഷ്നി പ്രദേശത്തെ ഇറ്റാവ-മെയിൻപുരി അതിർത്തിയിൽ ചൊവ്വാഴ്ചയാണ് സംഭവം.
ഗുരുഗ്രാമിൽ നിന്ന് യാത്ര ചെയ്തിരുന്ന കുടുംബം ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലേക്ക് പോവുകയായിരുന്നു. ഇവർ തിങ്കളാഴ്ച ഗുരുഗ്രാമിൽ നിന്ന് നാട്ടിലേക്ക് കാൽനടയായി സഞ്ചരിക്കുകയാണ്. ഇവാവ-മെയിൻപുരി അതിർത്തിയിൽ പൊലീസ് ഇവരെ തടഞ്ഞിരുന്നു. അവിടെ നിന്ന് ലഭിച്ച ബസിൽ കയറുന്നതിനിടെയാണ് കുട്ടിയുടെ ദേഹത്ത് കൂടി ട്രക്ക് കയറിയിറങ്ങിയത്. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.