ETV Bharat / bharat

മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്‍റെ പേരില്‍ യൂണിവേഴ്‌സിറ്റി വേണമെന്ന് പി ചിദംബരം

author img

By

Published : Jun 28, 2020, 7:43 PM IST

നരസിംഹ റാവുവിന്‍റെ 99-മത് ജന്മദിനത്തോട് അനുബന്ധിച്ച്‌ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Andhra Pradesh government  Telangana government  മുന്‍ പ്രധാന മന്ത്രി നരസിംഹ റാവു  പി. ചിദംബരം.
മുന്‍ പ്രധാന മന്ത്രി നരസിംഹ റാവുവിന്‍റെ പേരില്‍ യൂണിവേഴ്‌സിറ്റി വേണമെന്ന് ചിദംബരം

ന്യൂഡല്‍ഹി: മുന്‍ പ്രധാന മന്ത്രിയും സാമ്പത്തികശാസ്‌ത്ര വിദഗ്‌ധനുമായ പി.വി. നരസിംഹ റാവിന്‍റെ പേരില്‍ രാജ്യത്ത് യൂണിവേഴ്‌സിറ്റി വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്‌ പി. ചിദംബരം. നരസിംഹ റാവുവിന്‍റെ 99-മത് ജന്മദിനത്തോട് അനുബന്ധിച്ച്‌ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയം-തത്വചിന്ത-സാമ്പത്തിക ശാസ്‌ത്രം തുടങ്ങിയ മേഖലകളില്‍ വിദഗ്‌ധനായിരുന്ന പി.വി. നരസിംഹ റാവു രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണെന്ന് ചിദംബരം പറഞ്ഞു.

രാജ്യത്തെ അദ്ദേഹം സ്വയം പര്യാപ്‌തതയിലേക്ക് നയിച്ചു. താന്‍ അധികാരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ രാജ്യത്ത് അദ്ദേഹത്തിന്‍റെ പേരില്‍ യൂണിവേഴ്‌സിറ്റി ഉണ്ടാകുമായിരുന്നെന്നും ചിദംബരം പറഞ്ഞു. അദ്ദേഹത്തിന് സുഹൃത്തുക്കളും വിമര്‍ശകരും ഉപദേശകരും നിരവധിയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ചരിത്രപരമായ സംഭാവനകള്‍ ആരും നിരാകരിക്കില്ലെന്നും തെലങ്കാനയും ആന്ധ്രാ പ്രദേശും അദ്ദേഹത്തിന്‍റെ ശതാബ്‌തി മികച്ച രീതിയില്‍ ആഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.