റായ്‌പൂർ: ഡൽഹി അതിർത്തിയിൽ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ആയിരക്കണക്കിന് കർഷകർ പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ ഛത്തീസ്‌ഗഡിൽ നൂറുകണക്കിന് ആദിവാസികൾ 'ജൽ, ജംഗിൾ, സമീൻ' (വെള്ളം, വനം, ഭൂമി) അവകാശങ്ങൾക്കായി പ്രക്ഷോഭം നടത്തുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറില്ലെന്നും ഇവർ പറയുന്നു. ഛത്തീസ്‌ഗഡിലെ അമാഡൈ ഖനി പാട്ടത്തിന് നൽകാനുള്ള സർക്കാർ തീരുമാനത്തെ എതിർത്ത ആദിവാസികളെ അറസ്റ്റ് ചെയ്‌ത് നക്‌സലുകളായി ചിത്രീകരിക്കുകയാണ് സംസ്ഥാനത്തെ പൊലീസ്.
തങ്ങളുടെ പ്രദേശത്ത് പൊലീസ് ക്യാമ്പ് സ്ഥാപിക്കാനുള്ള സർക്കാർ പദ്ധതിയെ ഗ്രാമീണർ എതിർത്തു.നവംബർ 13 ന് കതിഹാമേട്ടയിലാണ് ആദിവാസി പ്രക്ഷോഭം ആരംഭിച്ചത്. പിന്നീട് ഇത് നാരായൺപൂരിലേക്ക് മാറ്റുകയായിരുന്നു. തങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുകയാണ് സർക്കാരെന്നും ഇവർ പറയുന്നു.
.