റായ്‌പൂർ: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥനെ കൈകൂലി കേസില്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അറസ്റ്റ് ചെയ്തു. ഛത്തീസ്‌ഗഡിലെ ദുർഗിലാണ് സംഭവം. റെയില്‍വേ ഓഫീസ് സൂപ്രണ്ട് എസ്. ഭട്ടാചാര്യയാണ് പിടിയിലായത്. യാത്രാ അലവന്‍സ് അനുവദിക്കണമെങ്കില്‍ പതിനായിരം രൂപ കൈക്കൂലിയായി നല്‍കണമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി റെയില്‍വേ ജീവനക്കാരന്‍ സുരേഷ് പറഞ്ഞു. ഇതേതുടര്‍ന്ന് സുരേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തന്ത്രപൂര്‍വമാണ് ഇയാളെ എസിബി പിടികൂടിയത്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
കൈകൂലി കേസില്‍ സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ - പതിനായിരം രൂപ
പതിനായിരം രൂപയാണ് കൈകൂലി വാങ്ങിയത്