റായ്‌പൂർ:ചത്തീസ്‌ഗഡിൽ 22കാരനായ യുവാവ് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തു. റോഷൻ സൂര്യവൻഷിയാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തതെന്നും ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നുമാണ് റിപ്പോർട്ട്. ബിലാസ്‌പൂരിലെ മട്ടിയാരി ഗ്രാമത്തിലായിരുന്നു സംഭവം. അച്ഛൻ, അമ്മ. സഹോദരങ്ങൾ എന്നിവർ ഉറങ്ങുന്ന സമയം കോടാലികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും തുടർന്ന് വാഹനത്തിന് മുന്നിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്‌തെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
ചത്തീസ്‌ഗഡിൽ കുടുംബാംഗങ്ങളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്‌തു - ബിലാസ്‌പൂരിലെ മട്ടിയാരി
റോഷൻ സൂര്യവൻഷിയാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തതെന്നും ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നുമാണ് റിപ്പോർട്ട്.
![ചത്തീസ്‌ഗഡിൽ കുടുംബാംഗങ്ങളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്‌തു Bilaspur killing man kills family mentally unstable man mentally challenged man kills self ബിലാസ്‌പൂർ ചത്തീസ്‌ഗഡ് ബിലാസ്‌പൂരിലെ മട്ടിയാരി കുടുംബാംഗങ്ങളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്‌തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8151612-875-8151612-1595576604402.jpg?imwidth=3840)