ETV Bharat / bharat

ചത്തീസ്‌ഗഢില്‍ പതിനേഴുകാരിക്ക് പീഡനം; അച്ഛന്‍ അറസ്റ്റില്‍ - crime news

പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് അച്ഛനെ അറസ്റ്റ് ചെയ്‌തത്.

man held for raping 17-year-old daughter  Chhattisgarh  പതിനേഴുകാരിക്ക് പീഡനം  ചത്തീസ്‌ഗഢ്  ക്രൈം ന്യൂസ്  ക്രൈം ലേറ്റസ്റ്റ് ന്യൂസ്  crime news  crime latest news
ചത്തീസ്‌ഗഢില്‍ പതിനേഴുകാരിക്ക് പീഡനം; അച്ഛന്‍ അറസ്റ്റില്‍
author img

By

Published : Oct 12, 2020, 3:48 PM IST

റായ്‌പൂര്‍: ചത്തീസ്‌ഗഢില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. നാല്‍പത്തൊന്നുകാരനായ പിതാവിനെയാണ് കോര്‍ബ ജില്ലയില്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ബിലാസ്‌പൂരിലെ സ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടി ലോക്ക് ഡൗണിനെ തുടര്‍ന്ന് വീട്ടിലെത്തിയത് മുതല്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

സര്‍ക്കാര്‍ ജീവനക്കാരിയായ അമ്മ ജോലിക്കു പോയ സമയത്തായിരുന്നു പീഡനം. പെണ്‍കുട്ടിക്ക് ബാല്യകാല സുഹൃത്തുമായി പ്രണയമുണ്ടായിരുന്നുവെന്നും അത് അമ്മയെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കുടുംബത്തിന്‍റെ അഭിമാനം നഷ്‌ടപ്പെടുമോയെന്ന് ഭയന്ന് പെണ്‍കുട്ടി നേരത്തെ പരാതിപ്പെടാന്‍ മടിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.