ഛത്തീസ്‌ഗഢ്: ഗുരുതരമായി പരിക്കേറ്റ മാവോയിസ്റ്റ് നേതാവിനെ 12 കിലോമീറ്റര്‍ കട്ടിലില്‍ ചുമന്ന് ജില്ലാ റിസര്‍വ് ഗാര്‍ഡ് സംഘം ആശുപത്രിയില്‍ എത്തിച്ചു.
മദ്‌കം ഹിദ്‌ക എന്ന മവോയിസ്റ്റ് നേതാവിനെയാണ് റിസര്‍വ് ഗാര്‍ഡ് സംഘം സാഹസികമായി കാട്ടില്‍ നിന്ന് പുറത്തെത്തിച്ചത്. മലന്‍ഗീര്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ഓഫ് മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ 2008 മുതല്‍ അംഗമാണ് ഇയാള്‍.
പന്തണ്ട് ദിവസം മുമ്പ് മാവോയിസ്റ്റുകളും ജില്ലാ റിസര്‍വ് ഗാര്‍ഡ് സംഘവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇയാളെ കൂടെയുള്ളവര്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. അടുത്തുള്ള ഗ്രാമത്തില്‍ ചികിത്സയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം എത്തി ഇയാളെ കട്ടിലില്‍ ചുമന്ന് കാടിന് പുറത്തെ ആശുപത്രിയിലെത്തിച്ചത്.