ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ നിന്ന് ഒരു ക്ഷേത്രത്തെ രക്ഷിച്ച് പ്രദേശവാസികൾ. ഏറ്റവും കൂടുതൽ സംഘര്‍ഷമുണ്ടായ പ്രദേശങ്ങളിലൊന്നായ ചന്ദ് ബാഗിലാണ് സംഭവം. പ്രദേശത്തെ മുസ്ലീം വിഭാഗത്തിൽപ്പെട്ടവരാണ് ക്ഷേത്രത്തെ സംരക്ഷിക്കുന്നതിനായി ക്ഷേത്രത്തിന് ചുറ്റും മനുഷ്യ ചങ്ങല തീർത്തിരിക്കുന്നത്. ക്ഷേത്രത്തിന് ഒന്നും സംഭവിക്കില്ലെന്ന് ഞങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. ഞങ്ങളുടെ ഹിന്ദു സഹോദരന്മാരുടെ കടകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനും ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനുഷ്യ ചങ്ങലയിൽ പങ്കെടുത്ത സലീം പറഞ്ഞു. സംഘർഷത്തിൽ നിരവധി നാശനഷ്ടങ്ങളാണ് പ്രദേശത്തുണ്ടായിരിക്കുന്നത്.
ക്ഷേത്രം സംരക്ഷിക്കാൻ മനുഷ്യ ചങ്ങല തീര്‍ത്ത് ചന്ദ് ബാഗ് നിവാസികൾ - Chand Bagh protest
പ്രദേശത്തെ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണ് ക്ഷേത്രത്തെ സംരക്ഷിക്കുന്നതിനായി ക്ഷേത്രത്തിന് ചുറ്റും മനുഷ്യ ചങ്ങല തീർത്തിരിക്കുന്നത്