ETV Bharat / bharat

ചത്തീസ്‌ഗണ്ഡില്‍ പാസഞ്ചര്‍ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി - ഗതാഗത കമ്മീഷണർ കമൽപ്രീത് സിംഗ്

ബസ് ഡ്രൈവർമാർ, കണ്ടക്ടർമാർ, യാത്രക്കാർ എന്നിവർ മാസ്ക് ധരിക്കണം. യാത്രക്കിടെ സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്ന് ബസ് കണ്ടക്ടർമാർ ഉറപ്പാക്കണം, നിശ്ചിത സ്റ്റോപ്പുകളിൽ ബസുകൾ നിർത്തും, ബസ് കൃത്യമായ ഇടവേളകളിൽ ശുചിത്വവൽക്കരിക്കും

Chhattisgarh Shopping malls Lockdown Restrictions പാസഞ്ചർ ബസുകൾ ഛത്തീസ്ഗഡ് സർക്കാർ അനുമതി ഗതാഗത കമ്മീഷണർ കമൽപ്രീത് സിംഗ് മാർഗനിർദേശങ്ങൾ
പാസഞ്ചർ ബസുകൾ സർവീസ് നടത്താൻ ഛത്തീസ്ഗഡ് സർക്കാർ അനുമതി നൽകി
author img

By

Published : Jun 26, 2020, 11:09 AM IST

റായ്പൂർ: സംസ്ഥാനത്തിനകത്ത് പാസഞ്ചർ ബസുകൾക്ക് സർവീസ് നടത്താൻ ഛത്തീസ്‌ഗണ്ഡ് സർക്കാർ അനുമതി നൽകി. പാസഞ്ചർ ബസ് സർവീസ് പുനരാരംഭിക്കാൻ സംസ്ഥാന ഗതാഗത കമ്മീഷണർ കമൽപ്രീത് സിംഗ് ഉത്തരവിറക്കിയതായി പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതോടെ ഷോപ്പിങ് മാളുകളും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

ബസ് ഡ്രൈവർമാർ, കണ്ടക്ടർമാർ, യാത്രക്കാർ എന്നിവർ മാസ്ക് ധരിക്കണം. യാത്രക്കിടെ സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്ന് ബസ് കണ്ടക്ടർമാർ ഉറപ്പാക്കണം, നിശ്ചിത സ്റ്റോപ്പുകളിൽ ബസുകൾ നിർത്തും, ബസ് കൃത്യമായ ഇടവേളകളിൽ ശുചിത്വവൽക്കരിക്കും. യാത്രയ്ക്കിടെ പാൻ-ഗുട്ട്ക, പുകയില എന്നിവയുടെ ഉപയോഗം, പുകവലി എന്നിവ കർശനമായി നിരോധിക്കും തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

ക്ലബ്ബുകൾ, ഷോപ്പിങ് മാളുകൾ, റസ്റ്റോറന്‍റുകള്‍, ഹോട്ടലുകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിച്ച് പ്രവർത്തിക്കാനും അനുവദിച്ചിട്ടുണ്ടെന്ന് ജനറൽ അഡ്‌മിനിസ്‌ട്രേഷന്‍ വകുപ്പ് സെക്രട്ടറി കൂടിയായ കമൽപ്രീത് സിംഗ് പ്രത്യേക ഉത്തരവിൽ പറഞ്ഞു. സിനിമാ ഹാളുകൾ, ജിമ്മുകൾ, സ്വിമ്മിങ് പൂൾ, അമ്യൂസ്‌മെന്‍റ് പാർക്കുകൾ, തിയേറ്റർ, ബാർ, ഓഡിറ്റോറിയം, അസംബ്ലി ഹാളുകൾ എന്നിവ അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു. ഷോപ്പിങ് മാളുകളിൽ കുട്ടികൾക്കുള്ള ഗെയിം സോണ്‍ തുറക്കില്ല.

ഏതെങ്കിലും പ്രദേശം കണ്ടെയ്നർ സോണായി പ്രഖ്യാപിക്കുകയാണെങ്കിൽ അവശ്യ സേവനങ്ങൾ മാത്രമേ അവിടെ അനുവദിക്കൂ എന്നും സ്പോർട്സ് കോംപ്ലക്സുകളിലും സ്റ്റേഡിയങ്ങളിലും കായിക പ്രവർത്തനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു എന്നും ഇവിടെ കാഴ്ചക്കാരെ അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.