ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളെ കാൽനടയായി വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. തൊഴിലാളികളുടെ യാത്രയ്ക്കായി റെയിൽവെ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നൂറിലധികം ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ആവശ്യാനുസരണം അധിക ട്രെയിനുകൾ ക്രമീകരിക്കാൻ തയ്യാറാണെന്ന് മന്ത്രാലയം അറിയിച്ചു.
കുടിയേറ്റ തൊഴിലാളികളുടെ നീക്കത്തിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇപ്പോൾ പോകാൻ ആഗ്രഹിക്കുന്ന സന്നദ്ധരായ കുടിയേറ്റ തൊഴിലാളികളുടെ ചലനം ഉറപ്പാക്കേണ്ടത് എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഉത്തരവാദിത്തമാണ്. അവരുടെ പ്രത്യേക ബസുകളിലോ ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകളിലോ അല്ലാതെ കുടിയേറ്റ തൊഴിലാളികളുടെ ചലനമൊന്നുമില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു.