ETV Bharat / bharat

പെട്രോള്‍-ഡീസല്‍ എക്‌സൈസ്‌ തീരുവ വര്‍ധിപ്പിക്കാന്‍ സാധ്യത

കൊവിഡ്‌ പ്രതിരോധവുമായി ബന്ധപ്പെട്ട് കൂടുതല്‍ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടതായി വന്നാല്‍ ഇന്ധന വില മൂന്ന് മുതല്‍ ആറ് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

Covid relief measures  COVID fund  പെട്രോള്‍-ഡീസല്‍ എക്‌സൈസ്‌ തീരുവ വര്‍ധിപ്പിക്കാന്‍ സാധ്യത  Centre to raise excise duty petrol diesel  കൊവിഡ്‌ വ്യാപനം  സാമ്പത്തിക പ്രതിസന്ധി  എക്‌സൈസ്‌ തീരുവ
പെട്രോള്‍-ഡീസല്‍ എക്‌സൈസ്‌ തീരുവ വര്‍ധിപ്പിക്കാന്‍ സാധ്യത
author img

By

Published : Oct 26, 2020, 4:40 PM IST

ന്യൂഡല്‍ഹി: കൊവിഡ്‌ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ വീണ്ടും വര്‍ധിപ്പിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര വൃത്തങ്ങള്‍. കൊവിഡ്‌ പ്രതിരോധവുമായി ബന്ധപ്പെട്ട് കൂടുതല്‍ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടതായി വന്നാല്‍ ഇന്ധന വില മൂന്ന് മുതല്‍ ആറ് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഇതിലൂടെ കേന്ദ്ര സര്‍ക്കാരിന് 60,000 കോടി രൂപ അധിക വരുമാനമുണ്ടാകും. ബാക്കി കാലയളവില്‍ ഏകദേശം 30,000 കോടി രൂപ വരെ സമാഹരിക്കാമെന്നാണ് വിലയിരുത്തല്‍.

എണ്ണ വില ആഗോളതലത്തില്‍ ബാരലിന് 40 ഡോളറിലെത്തിയിട്ടും കഴിഞ്ഞ ഒരു മാസത്തോളമായി പെട്രോൾ, ഡീസൽ വില പരിഷ്‌കരിച്ചിട്ടില്ലാത്തതിനാൽ നിലവിലെ നിയന്ത്രണം എക്സൈസ് തീരുവയ്ക്ക് അനുയോജ്യമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തീരുവയിലുണ്ടാകുന്ന വര്‍ധനവ്‌ ചില്ലറ വില്‍പ്പനയില്‍ മാറ്റമുണ്ടാക്കില്ലെന്നതിനാല്‍ ഉപഭോക്താക്കളെ വലിയ തോതില്‍ ബാധിക്കില്ല.

മെയ്‌ മാസത്തില്‍ പെട്രോളിന് 12 രൂപയും ഡീസലിന് 9 രൂപയും വര്‍ധിപ്പിച്ചിരുന്നു. പിന്നീട്‌ വീണ്ടും പെട്രോളിന് ആറ്‌ രൂപയും ഡീസലിന് മൂന്ന് രൂപയും വര്‍ധിപ്പിച്ചു. നിലവില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയുടെ 70 ശതമാനമാണ് നികുതി. തീരുവ ഇനിയും വര്‍ധിക്കുന്നതോടെ ഇത്‌ 75 മുതല്‍ 80 ശതമാനം വരെ വര്‍ധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.