ETV Bharat / bharat

എം‌എസ്‌എം‌ഇ മേഖലകളിൽ അഞ്ച് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും എം‌എസ്‌എം‌ഇ മേഖലകളിലെ സാധ്യതകൾ വർധിപ്പിക്കാൻ കഴിയുമെന്നും നിതിൻ ഗഡ്‌കരി പറഞ്ഞു.

അഞ്ച് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും  എം‌എസ്‌എം‌ഇ മേഖലകളിൽ അഞ്ച് കോടി തൊഴിലവസരങ്ങൾ  എം‌എസ്‌എം‌ഇ മേഖല  കേന്ദ്ര സർക്കാർ  നിതിൻ ഗഡ്കരി  5 cr employment opportunities in MSME sectors  MSME sectors  Centre planning to create 5 cr employment opportunities
എം‌എസ്‌എം‌ഇ മേഖലകളിൽ അഞ്ച് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
author img

By

Published : Nov 30, 2020, 3:12 PM IST

ന്യൂഡൽഹി: മൈക്രോ സ്മോൾ ആൻഡ് മീഡിയം എന്‍റർപ്രൈസസ് മേഖലയിൽ പുതുതായി അഞ്ച് കോടിയോളം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. വെർച്വൽ 2020 ഹൊറാസിസ് യോഗത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വരും വർഷങ്ങളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച വാഹന നിർമാണ കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ട്. ചെറുപ്പക്കാരായ ആളുകളും കേന്ദ്ര സർക്കാരിന്‍റെ അനുകൂല നയങ്ങളും സംസ്ഥാന സർക്കാരിന്‍റെ പദ്ധതികളിലേക്ക് നിക്ഷേപകരെ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ 48% എം‌എസ്‌എം‌ഇ കയറ്റുമതി 60% ആക്കി മാറ്റാനും എം‌എസ്‌എം‌ഇ വളർച്ച 30ൽ നിന്ന് 40% ആയി ഉയർത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക പ്രതിസന്ധികളെ മറികടക്കാൻ ഏഷ്യയിൽ നിന്നും ലോകത്തെമ്പാട് നിന്നും 400 പ്രമുഖ ബിസിനസ്, രാഷ്ട്രീയ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. യോഗം വിജയമാണെന്ന് ഹൊറസിസ് ചെയർമാൻ ഫ്രാങ്ക്-ജർഗൻ റിക്ടർ പറഞ്ഞു. യോഗത്തിൽ പരസ്‌പര സഹകരണത്തിന് പല കമ്പനികളും സഹകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.