ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തിന്‍റെ ഭാവിയാണ് കേന്ദ്രം നശിപ്പിക്കുന്നതെന്ന് മുതിർന്ന സാമൂഹ്യ പ്രവർത്തക മേധാ പട്‌കർ ആരോപിച്ചു. ഡല്‍ഹിയിൽ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മേധാ പട്‌കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സിഎഎയിലൂടെയും എന്‍ആര്‍സിയിലൂടെയും എന്‍പിആറിലൂടെയും കേന്ദ്രം നശിപ്പിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്തിന്‍റെ ഭാവിയാണ്. മറ്റ് വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ വ്യതിച്ചലിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമാണെന്നും മേധാ പട്‌കര്‍ പറഞ്ഞു.