പട്ന: ചൈനീസ് കമ്പനികളുടെ ഇടപെടൽ മൂലം ബിഹാറിലെ മെഗാ ബ്രിഡ്ജ് പദ്ധതിയുടെ ടെണ്ടർ റദ്ധാക്കിയതായി കേന്ദ്രം അറിയിച്ചു. ഗംഗാ നദിക്ക് കുറുകെ മഹാത്മാഗാന്ധി സേതുവിന് സമാന്തരമായി നിർമിക്കാൻ ഉദ്ദേശിക്കുന്ന മെഗാ ബ്രിഡ്ജ് പദ്ധതിയുടെ ടെണ്ടറാണ് കേന്ദ്രം റദ്ധാക്കിയത്. ലഡാക്ക് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ചൈനീസ് ഉൽപന്നങ്ങളുടേയും കമ്പനികളുടേയും കടന്നുകയറ്റം പൂർണമായും നിർത്തലാക്കാനാണ് ഇന്ത്യയുടെ തീരുമാനം.
പാലത്തിന്‍റെ ടെണ്ടർ ജൂൺ 31 നകം മറ്റേതെങ്കിലും ഏജൻസിക്ക് നൽകുമെന്ന് ബിഹാർ റോഡ് നിർമാണ മന്ത്രി നന്ദ് കിഷോർ യാദവ് പറഞ്ഞു. 5.6 കിലോമീറ്റർ നീളമുള്ള പാലം, മറ്റ് ചെറിയ പാലങ്ങൾ, അണ്ടർപാസുകൾ, റെയിൽ ഓവർബ്രിഡ്ജ് എന്നിവയുൾപ്പെടെ മൊത്തം പദ്ധതിയുടെ മൂലധന ചെലവ് 2,900 കോടി രൂപയാണ്. പദ്ധതിയുടെ നിർമാണ കാലയളവ് മൂന്നര വർഷമാണ്. 2023 ജനുവരിയിൽ കാലയളവ് അവസാനിക്കും.