ന്യൂഡല്‍ഹി: ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തിന്‍റെ നേതൃത്വത്തിൽ പുതുതായി സൃഷ്ടിച്ച സൈനികകാര്യ വകുപ്പിൽ പുതിയ 37 സെക്രട്ടറി തസ്തിക സൃഷ്ടിച്ച് കേന്ദ്രസര്‍ക്കാര്‍. രണ്ട് ജോയിന്‍റ് സെക്രട്ടറി, 13 ഡെപ്യൂട്ടി സെക്രട്ടറി, 22 അണ്ടർസെക്രട്ടറി തുടങ്ങിയ 37 സെക്രട്ടറി തസ്തികകളാണ് പുതിയതായി സൃഷ്ടിച്ചത്. കഴിഞ്ഞ ഡിസംബറിൽ സർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപന പ്രകാരം ജനറൽ റാവത്തിന്‍റെ നേതൃത്വത്തിൽ പുതിയ സൈനിക കാര്യ വകുപ്പ് അല്ലെങ്കിൽ 'സൈന്യ കർത വിഭാഗ്' എന്ന പേരിലാകും അറിയപ്പെടുക.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിലവിലുള്ള നാല് വകുപ്പുകള്‍ക്ക് പുറമേയാണ് പുതിയ വകുപ്പ്. പ്രതിരോധം, പ്രതിരോധ ഗവേഷണം, പ്രതിരോധ ഉത്പാദനം, വികസനം, വിരമിച്ച സൈനികരുടെ ക്ഷേമം എന്നീ വകുപ്പുകളാണ് നിലവിലുള്ളത്. ഇതുകൂടാതെ പ്രതിരോധ മന്ത്രാലയത്തിന്‍റെ സംയോജിത ആസ്ഥാനം, പ്രവിശ്യാ സൈന്യം, ധനകാര്യം ഒഴികെയുള്ള സേവനങ്ങളുടെ സംഭരണം, സംയുക്ത ആസൂത്രണത്തിലൂടെ സൈനിക സേവനങ്ങള്‍ കണ്ടെത്തല്‍, അവയുടെ സംഭരണം, ജീവനക്കാരുടെ പരിശീലനം എന്നിവ സംയുക്ത ആസൂത്രണത്തിലൂടെ നടത്തണമെന്ന് പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. ഇറക്കുമതി ചെയ്ത് സോഫ്റ്റ് വെയറുകളെ ഒഴിവാക്കി തദ്ദേശീയമായി വികസിപ്പിച്ച സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചാണ് വകുപ്പ് പ്രവര്‍ത്തിക്കുക. സിവിലിയൻസും മിലിട്ടറി ഓഫീസർമാരും വകുപ്പിലുണ്ടാകും.
സൈനികകാര്യ വകുപ്പില്‍ 37 സെക്രട്ടറിമാരെ നിയോഗിക്കും - ജനറൽ ബിപിൻ റാവത്ത്
കഴിഞ്ഞ ഡിസംബറിൽ സർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപന പ്രകാരം ജനറൽ റാവത്തിന്‍റെ നേതൃത്വത്തിൽ പുതിയ സൈനിക കാര്യ വകുപ്പ് അല്ലെങ്കിൽ 'സൈന്യ കർത വിഭാഗ്' എന്ന പേരിലാകും അറിയപ്പെടുക.
ന്യൂഡല്‍ഹി: ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തിന്‍റെ നേതൃത്വത്തിൽ പുതുതായി സൃഷ്ടിച്ച സൈനികകാര്യ വകുപ്പിൽ പുതിയ 37 സെക്രട്ടറി തസ്തിക സൃഷ്ടിച്ച് കേന്ദ്രസര്‍ക്കാര്‍. രണ്ട് ജോയിന്‍റ് സെക്രട്ടറി, 13 ഡെപ്യൂട്ടി സെക്രട്ടറി, 22 അണ്ടർസെക്രട്ടറി തുടങ്ങിയ 37 സെക്രട്ടറി തസ്തികകളാണ് പുതിയതായി സൃഷ്ടിച്ചത്. കഴിഞ്ഞ ഡിസംബറിൽ സർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപന പ്രകാരം ജനറൽ റാവത്തിന്‍റെ നേതൃത്വത്തിൽ പുതിയ സൈനിക കാര്യ വകുപ്പ് അല്ലെങ്കിൽ 'സൈന്യ കർത വിഭാഗ്' എന്ന പേരിലാകും അറിയപ്പെടുക.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിലവിലുള്ള നാല് വകുപ്പുകള്‍ക്ക് പുറമേയാണ് പുതിയ വകുപ്പ്. പ്രതിരോധം, പ്രതിരോധ ഗവേഷണം, പ്രതിരോധ ഉത്പാദനം, വികസനം, വിരമിച്ച സൈനികരുടെ ക്ഷേമം എന്നീ വകുപ്പുകളാണ് നിലവിലുള്ളത്. ഇതുകൂടാതെ പ്രതിരോധ മന്ത്രാലയത്തിന്‍റെ സംയോജിത ആസ്ഥാനം, പ്രവിശ്യാ സൈന്യം, ധനകാര്യം ഒഴികെയുള്ള സേവനങ്ങളുടെ സംഭരണം, സംയുക്ത ആസൂത്രണത്തിലൂടെ സൈനിക സേവനങ്ങള്‍ കണ്ടെത്തല്‍, അവയുടെ സംഭരണം, ജീവനക്കാരുടെ പരിശീലനം എന്നിവ സംയുക്ത ആസൂത്രണത്തിലൂടെ നടത്തണമെന്ന് പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. ഇറക്കുമതി ചെയ്ത് സോഫ്റ്റ് വെയറുകളെ ഒഴിവാക്കി തദ്ദേശീയമായി വികസിപ്പിച്ച സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചാണ് വകുപ്പ് പ്രവര്‍ത്തിക്കുക. സിവിലിയൻസും മിലിട്ടറി ഓഫീസർമാരും വകുപ്പിലുണ്ടാകും.
https://www.aninews.in/news/national/general-news/cds-gen-bipin-rawats-department-of-military-affairs-to-have-37-secretaries20200110120456/
Conclusion: