ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്‌ടു വിഭാഗം പരീക്ഷാഫീസ് വർധിപ്പിച്ചു. പത്താം ക്ലാസ്, പ്ലസ്‌ടു എന്നീ ക്ലാസുകളിലെ എല്ലാ വിഭാഗം വിദ്യാർഥികൾക്കും 2020 ലെ പരീക്ഷാഫീസ് 750 രൂപയിൽ നിന്നും 1500 രൂപയായാണ് വർധിപ്പിച്ചിരിക്കുന്നതെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പോഖ്രിയാല്‍ അറിയിച്ചു. ഡൽഹി സർക്കാരിന് കീഴിലുള്ള വിദ്യാലയങ്ങളെ ഫീസ് വര്‍ധനവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
സിബിഎസ്ഇ, പത്താം ക്ലാസ്, പ്ലസ്‌ടു എന്നീ ക്ലാസുകളിലെ എല്ലാ വിഭാഗം വിദ്യാർഥികൾക്കും ഫീസ് വർധനവ് ബാധകമാണ്. രാജ്യത്താകമാനം എസ്‌സി, എസ്‌ടി ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് ഫീസ് വർധനവ് ബാധകമാണെന്നും കേന്ദ്രമന്ത്രി രാജ്യസഭയിൽ പറഞ്ഞു. 1299 ഡൽഹി സർക്കാർ സ്‌കൂളുകളിലെയും പത്താം ക്ലാസ് വിദ്യാർഥികളുടെയും പരീക്ഷാഫീസ് 375 രൂപയിൽ നിന്നും 1200 രൂപയും പ്ലസ്‌ടു വിദ്യാർഥികൾക്ക് 600 രൂപയിൽ നിന്നും 1200 രൂപയുമാണ് ഫീസ് വർധനവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.