ETV Bharat / bharat

സിബിഎസ്‌ഇ 10,12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി

ജൂലൈ ഒന്ന് മുതല്‍ 15 വരെ നടത്താനിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്

പരീക്ഷകൾ റദ്ദാക്കി  സിബിഎസ്‌ഇ  സിബിഎസ്‌ഇ 10  പരീക്ഷ  റദ്ദാക്കി  exams  CBSE cancels  class X and XII  CBSE
സിബിഎസ്‌ഇ 10,12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി
author img

By

Published : Jun 25, 2020, 2:46 PM IST

Updated : Jun 25, 2020, 7:35 PM IST

ന്യൂഡൽഹി: സിബിഎസ്‌ഇ 10,12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി. ജൂലൈ ഒന്ന് മുതല്‍ 15 വരെ നടത്താനിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതണമോ വേണ്ടയോ എന്ന കാര്യത്തില്‍ വിദ്യാര്‍ഥികൾക്ക് തീരുമാനമെടുക്കാം. പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചാൽ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാർക്ക് പൊതുപരീക്ഷക്ക് നൽകുമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. പരീക്ഷ എഴുതണമെന്നുള്ളവര്‍ക്ക് സാഹചര്യം അനുകൂലമാവുമ്പോൾ പരീക്ഷകൾ നടത്തും. എന്നാൽ കേന്ദ്രമാണോ സംസ്ഥാനമാണോ സാഹചര്യം അനുകൂലമാണോയെന്ന് തീരുമാനിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് കോടതി നിർദേശിച്ചു. ഐസിഎസ്ഇയും 10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കിയതായി അറിയിച്ചു. എന്നാല്‍ ഇവര്‍ക്ക് പരീക്ഷ പിന്നീട് എഴുതാനുള്ള അവസരമില്ല. പരീക്ഷ ഉപേക്ഷിച്ച് ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ മാതാപിതാക്കൾ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത്.

Last Updated : Jun 25, 2020, 7:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.