ന്യൂഡൽഹി: ഹത്രാസ് കൂട്ടബലാത്സംഗക്കേസിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ഐപിസിയിലെ പ്രധാന വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരന്‍റെ പരാതിയെ തുടർന്ന് ചാന്ദ്പാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.
ഉത്തർ പ്രദേശ് സർക്കാരിന്‍റെ അഭ്യർഥനയും കേന്ദ്ര സർക്കാരിന്‍റെ വിജ്ഞാപനവും പരിഗണിച്ചാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്ന് സിബിഐ വക്താവ് ആർകെ ഗൗർ പറഞ്ഞു. സെപ്റ്റംബർ 14നാണ് ഹത്രാസിൽ ദലിത് പെൺകുട്ടി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.