ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയുന്നതിനായി രാജ്യതലസ്ഥാനത്ത് സി.ബി.ഐയുടെ പുതിയ യൂണിറ്റ് നിലവില്‍ വന്നു. കുട്ടികളെ ലൈംഗികമായും ഓണ്‍ലൈന്‍ വഴിയും ചൂഷണം ചെയ്യുക അത് കൈമാറ്റം ചെയ്യുക പ്രസിദ്ധീകരിക്കുക എന്നിവ കണ്ടെത്തുകയാണ് പുതിയ ടീമിന്‍റെ ലക്ഷ്യം.
ഇന്‍റര്‍നെറ്റിന്‍റെ ദ്രുധഗതിയിലുള്ള വളര്‍ച്ച രജ്യത്ത് പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതും കൈമാറ്റം ചെയ്യുന്നതും വര്‍ധിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ക്ക് കൃത്യമായ നിരീക്ഷണമില്ലാത്തതാണ് പ്രശ്നങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ കണ്ടെത്തി നടപടിയെടുക്കുകയാണ് ലക്ഷ്യമെന്നും സി.ബി.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ പോക്സോ നിയമപ്രകാരവും, 2000ത്തില്‍ നിര്‍മ്മിച്ച ഐ.ടി ആക്ട് പ്രകാരവുമാണ് ഇത്തരം കേസുകളില്‍ അന്വേഷണം നടത്തുന്നത്. രാജ്യത്തിന്‍റെ എല്ലാ ഭാഗവും യൂണിറ്റിന്‍റെ അധികാര പരിധിയില്‍ വരും. എന്നാല്‍ കുട്ടികള്‍ക്കെതിരെയുള്ള ചൂഷണം രാജ്യാതിര്‍ത്തിക്ക് അപ്പുറത്തു നിന്നുപോലുമുണ്ട്. ചൂഷണത്തിന് ഇരയാകുന്നു കുട്ടികള്‍ പലതും നിരപരാധികളാണെന്നും പ്രസ്താവനയില്‍ സി.ബി.ഐ വ്യക്തമാക്കി. കുട്ടികളെ ചൂഷണം ചെയ്യാനാവശ്യമായ വിവിധ ഉല്‍പ്പന്നങ്ങള്‍ രാജ്യവ്യാപകമായി പ്രചരിക്കുന്നുണ്ട്. ദേശീയ അന്തര്‍ദേശീയ സംഘടനകളില്‍ നിന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെന്നും സി.ബി.ഐ പ്രസ്താവനയില്‍ പറഞ്ഞു.