കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ മുൻ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാർ ഇന്നും സിബിഐക്ക് മുന്നിൽ ഹാജരായില്ല. രാജീവ് കുമാറിനോട് ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് സിജിഒ കോംപ്ലക്സിലെ സാള്‍ട്ട് ലേക്കിൽ ഹാജരാകാനാണ് സിബിഐ നിർദ്ദേശിച്ചിരുന്നത്. എന്നാൽ വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണം സെപ്റ്റംബര്‍ 25 വരെ താൻ അവധിയിലാണെന്ന് രാജീവ് കുമാര്‍ അറിയിച്ചു.
2014ലാണ് ശാരദാ ചിട്ടി തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹത്തിലെ പ്രമുഖരുള്‍പ്പെടുന്ന 200 കമ്പനികളുടെ കണ്‍സോര്‍ഷ്യമായിരുന്നു ചിട്ടിക്കമ്പനി. പണം നല്‍കുന്നവര്‍ക്ക് വൻതുക ലഭിക്കുമെന്ന വ്യാജേനയാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ ബന്ധവും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം സി.ബി.ഐയെ ഏല്പിച്ചത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനെന്നറിയപ്പെടുന്ന രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനെതിരെ മമത ബാനര്‍ജി തന്നെ രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു.