ലക്‌നൗ: ബാബരി മസ്ജിദ് കേസിൽ പ്രത്യേക സിബിഐ കോടതി വ്യാഴാഴ്ച പ്രതികളുടെ മൊഴി രേഖപ്പെടുത്തും. അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിംഗ്, എൽ കെ അദ്വാനി, ബിജെപി നേതാക്കളായ എം എം ജോഷി, ഉമാ ഭാരതി, വിനയ് കത്യാർ, സാധ്‌വി റിതാംഭര, സാക്ഷി മഹാരാജ്, രാം വിലാസ് വേദന്തി, ബ്രിജ് ഭൂഷൺ ശരൺ സിംഗ് എന്നിവരുൾപ്പെടെ 32 പേരുടെ മൊഴിയാണ് കോടതി രേഖപ്പെടുത്തുക.
2020 മാർച്ച് ആറിന് പ്രോസിക്യൂഷൻ തെളിവുകൾ പൂർത്തീകരിച്ചു. ചമ്പത് റായ്, ലല്ലു സിംഗ്, പ്രകാശ് ശർമ എന്നിവരുൾപ്പെടെയുള്ള പ്രതികളെ മാർച്ച് 24ന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലോക്ക് ഡൗൺ കാരണം നടപടി എടുക്കാൻ കഴിഞ്ഞില്ല.