ന്യൂഡല്‍ഹി: റിക്രൂട്ട്‌മെന്‍റില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് മുന്‍ ജോയിന്‍റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്‍റ് സെക്രട്ടറിമാർ, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്‍റെ ഒരു ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തതായി കേന്ദ്ര ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറിയിച്ചു. സിബിഐ ഉദ്യോഗസ്ഥർ കേസ്, അവരുടെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് റിസർവേഷൻ വ്യവസ്ഥകൾ ഒഴിവാക്കല്‍, ഒപ്പം സിബിഎസ്ഇ യിൽ ജോലി നേടാനായി വ്യാജരേഖകൾ ഉപയോഗിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നാല് മുൻ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒരു കൺസൾട്ടന്‍റിന് 26.92 ലക്ഷം രൂപ നൽകിയതിന് പ്രതികളിലൊരാൾക്കെതിരെ മറ്റൊരു കേസുമുണ്ട്. എഫ്‌ഐആർ പ്രകാരം 2012 നും 2014 നും ഇടയിൽ ജാട്ടി സമുദായത്തിൽപ്പെട്ട റാണി, ശിഖ തോമർ എന്നിവരെ ഒബിസി ക്വാട്ടയിൽ നിയമിച്ചതായി മുന്‍ ജോയിന്‍റ് സെക്രട്ടറി റാണയ്‌ക്കെതിരെ ആരോപണമുണ്ട്. വ്യാജ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ സഹോദരന്‍റെ മരുമകളായ ശിഖ തോമറിനെ അസിസ്റ്റന്‍റ് സെക്രട്ടറിയായി തിരഞ്ഞെടുക്കാൻ റാണ സൗകര്യമൊരുക്കിയതായി എഫ്ഐആറില്‍ പറയുന്നു. 2012 ൽ റാണിയുടെ നിയമനത്തിനായി റാണ ആവർത്തിച്ചുള്ള ശുപാർശകൾ നൽകിയെന്ന് സിബിഐ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വെളിപ്പെട്ടതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. 2014 മാർച്ചിൽ മാത്രമാണ് സർക്കാർ 'ജാട്ട്' കമ്മ്യൂണിറ്റിയെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. അഭിമുഖം നടക്കുമ്പോൾ, സിബിഎസ്ഇ ജോയിന്റ് സെക്രട്ടറി (അഡ്മിനിസ്ട്രേഷൻ, ലീഗൽ) ചുമതല റാണ വഹിച്ചിരുന്നു. ഈ വർഷം ജനുവരി 31 നാണ് റാണിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ഓസാർക്ക് ഗ്ലോബൽ ഇൻഫർമേഷൻ സർവീസസിൽ (ഒജിഐഎസ്) നൽകിയ വ്യാജ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് 2013 ൽ ശിഖ തോമറിനെ അസിസ്റ്റന്‍റ് സെക്രട്ടറിയായി നിയമിച്ചതെന്നും സിബിഐ എഫ്ഐആറില്‍ വ്യക്തമാക്കി.