മധ്യപ്രദേശിൽ കൈക്കൂലിക്കേസിൽ രണ്ട് ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്‌തു - മധ്യപ്രദേശ്
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്‌തത്.
മധ്യപ്രദേശിൽ കൈക്കൂലിക്കേസിൽ രണ്ട് ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്‌തു
ന്യൂഡൽഹി: മധ്യപ്രദേശിലെ നർസിങ്പൂരിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ രണ്ട് ഉദ്യോഗസ്ഥരെ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്‌തു. ബാങ്ക് മാനേജരെയും ഒരു കീഴ് ഉദ്യോഗസ്ഥനെയുമാണ് സിബിഐ അറസ്റ്റ് ചെയ്‌തത്. ഐപിസി സെക്ഷൻ ഏഴ്, 120 ബി പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്.
ക്യാഷ് ക്രെഡിറ്റ് പരിധി ഉയർത്തിയതിന് നിക്ഷേപകനിൽ നിന്ന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. വിലപേശലിന് ശേഷം 20,000 രൂപയായി കുറച്ചെന്നും രൂപ സ്വകാര്യ വ്യക്തിക്ക് നൽകാൻ ഇവർ ആവശ്യപ്പെട്ടെന്നും സിബിഐ പ്രസ്‌താവനയിൽ പറഞ്ഞു.