ന്യൂഡല്‍ഹി: 2.76 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ കേന്ദ്ര റോഡ്, ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ മന്ത്രാലയം ചെന്നൈ സൂപ്രണ്ട് എഞ്ചിനിയറെ സിബിഐ അറസ്‌റ്റ് ചെയ്‌തു. ആര്‍. എളവരശനാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും സിബിഐ അറസ്‌റ്റ് ചെയ്‌തു. ഡിവിഷണല്‍ എഞ്ചിനിയര്‍ മുരുഗ ഭൂപതി, പ്രൈവറ്റ് കണ്‍സള്‍ട്ടന്‍റ് ഒവു റെഡ്ഡി എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ക്രമവിരുദ്ധമായി ബില്‍ പാസാക്കാനാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. പ്രൈവറ്റ് കണ്‍സള്‍ട്ടന്‍റ് ഒവു റെഡ്ഡി മുഖാന്തിരമാണ് എളവരശന്‍ കൈക്കൂലി വാങ്ങിയിരുന്നത്.
കൈക്കൂലിക്കേസില്‍ സൂപ്രണ്ട് എഞ്ചിനിയര്‍ അറസ്‌റ്റില്‍
ആര്‍. എളവരശനാണ് പിടിയിലായത്. ഇയാളെ സഹായിച്ച ഡിവിഷണല്‍ എഞ്ചിനിയര്‍ മുരുഗ ഭൂപതി, പ്രൈവറ്റ് കണ്‍സള്‍ട്ടന്‍റ് ഒവു റെഡ്ഡി എന്നിവരെയും സിബിഐ അറസ്‌റ്റ് ചെയ്‌തു