ചെന്നൈ: സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിനെതിരെ നടന്‍ രജനീകാന്ത് നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ തമിഴ് സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരോട് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ 1971ല്‍ പെരിയാര്‍ നടത്തിയ റാലിയില്‍ ശ്രീരാമന്‍റെയും സീതയുടെയും നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും ചെരുപ്പുമാല അണിയിച്ചെന്നുമായിരുന്നു രജനീകാന്തിന്‍റെ പരാമര്‍ശം. സംഭവം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ വിശദീകരണവുമായി താരം മാധ്യമങ്ങളെ കാണുകയും മാപ്പുപറയില്ലെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രതികരിച്ചിരുന്നു. 1971ലെ പത്രവാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു രജനീകാന്ത് മാപ്പുപറയില്ലെന്ന് പറഞ്ഞത്.