ETV Bharat / bharat

ഡൽഹിയിൽ കാർ മോഷണം; രണ്ടു പേർ അറസ്‌റ്റിൽ

മോഷ്ടിച്ച വാഹനം വിൽക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നു.

2 held for robbing taxi from southeast Delhi  ഡൽഹി  ഡൽഹി വാർത്തകൾ  ഡൽഹിയിലെ കുറ്റകൃത്യങ്ങൾ  ഡൽഹിയിൽ കാർ മോഷണം  കാർ മോഷണം  മോഷണം  രണ്ടു പേർ അറസ്‌റ്റിൽ  ർഡൽഹിയിൽ കാർ മോഷണം; രണ്ടു പേർ അറസ്‌റ്റിൽ  delhi  delhi news  delhi crime  crime news  robbing  car robbing  delhi car robbing  car robbing in delhi; two arrested
ഡൽഹിയിൽ കാർ മോഷണം; രണ്ടു പേർ അറസ്‌റ്റിൽ
author img

By

Published : Nov 21, 2020, 5:11 PM IST

ന്യൂഡൽഹി: ഡൽഹിയിൽ കാർ മോഷണം നടത്തിയ രണ്ടു പേർ അറസ്‌റ്റിൽ. ഗോവിന്ദ്‌പുരി പ്രദേശത്ത് നിന്ന് കാർ മോഷ്ടിച്ച അക്ഷയ്(20), ശാന്തനു കുമാർ പാണ്ഡെ (29) എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്. മോഷ്ടിച്ച വാഹനം വിൽക്കാൻ ഇരുവരും കൂട്ടാളിയായ വിനീത് സിങും ചേർന്ന് പദ്ധതിയിട്ടിരുന്നു. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടു. വിനീത് സിങ് ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സ്റ്റീൽ ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്.

നവംബർ 17 നും 18 നും ഇടയിലാണ് മോഷണം നടക്കുന്നത്. വനിതാ യാത്രക്കാരിയുമായി എത്തിയ കാർ ട്രാഫിക് സിഗ്നലിനടുത്ത് നിർത്തിയപ്പോൾ പ്രതികളിലൊരാൾ കാറിലേക്ക് കടന്നു കയറുകയും ഡ്രൈവറെയും യാത്രക്കാരിയെയും പുറത്താക്കി വാഹനവുമായി രക്ഷപ്പെടുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് അക്ഷയ്, പാണ്ഡെ എന്നിവരെ മസൂദ്‌പൂരിൽ നിന്ന് കൊള്ളയടിച്ച ടാക്‌സിയുമായി അറസ്റ്റ് ചെയ്തതെന്നും എളുപ്പത്തിൽ പണം സമ്പാദിക്കാനായാണ് ഇവർ കാർ മോഷ്ടിച്ചതെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.