ഡെറാഡൂൺ: കൊവിഡ് 19 ന്‍റെ വ്യാപനം തടയാൻ രാജ്യവ്യാപകമായി ലോക്ക് ഡൗൺ നിലവില്‍ വന്ന സാഹചര്യത്തില്‍ ജനങ്ങളിലെ പരിഭ്രന്തി ഒഴിവാക്കാൻ മാര്‍ഗ്ഗങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജനങ്ങൾ വീടുകളില്‍ കഴിയേണ്ടതിന്‍റെ ആവശ്യകതയും അതിന്‍റെ ഗുണങ്ങളും വ്യക്തമാകുന്ന തരത്തിലുള്ള വര്‍ണാഭമായ പോസ്റ്ററുകൾ ഇറക്കിയാണ് ജനങ്ങളെ സര്‍ക്കാര്‍ ബോധവാന്മാരാക്കുന്നത്.
നമ്മൾ വീടുകളില്‍ ഇരുന്നാല്‍ മാത്രമാണ് കൊവിഡിന്‍റെ വ്യാപനം തടയാനാകു എന്ന് വ്യക്തമാക്കുന്ന "ഹം ഘർ പർ റുക്കെഗ, താബി കൊറോണ റുക്കെഗ" എന്ന മുദ്രാവാക്യം പതിപ്പിച്ച പോസ്റ്ററുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. അതേ സമയം, ലോക്ക് ഡൗൺ നിലവില്‍ വന്നതോടെ അവശ്യ വസ്തുക്കൾ വാങ്ങിക്കൂട്ടാനുള്ള ശ്രമത്തിലാണ് ജനത. ഇതിന്‍റെ ആവശ്യമില്ലെന്നും പോസ്റ്ററുകളിലൂടെ സര്‍ക്കാര്‍ ജനങ്ങളോട് അഹ്വാനം ചെയ്യുന്നു. നാളെയെക്കുറിച്ച് ചിന്തിച്ച് ഇന്ന് നിങ്ങളെ അപകടത്തിലാക്കരുതെന്നും നാളെയും സാധനങ്ങൾ വാങ്ങാമെന്നും വീട്ടിലിരിക്കാനും ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യത്തില്‍ ജനങ്ങൾക്ക് സഹായം തേടാൻ ഉതകുന്ന തരത്തിലുള്ള ഹെൽപ്പ് ലൈൻ നമ്പരുകളും ത്രിവേന്ദ്ര സിംഗ് റാവത്തിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സഞ്ചമാക്കിയിട്ടുണ്ട്. സഹായങ്ങൾക്കായി ജനങ്ങൾക്ക് 18001801200/104 എന്ന നമ്പരുകളില്‍ ബന്ധപ്പെടാം. കൊവഡിനെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി 21 ദിവസത്തേക്ക് രാജ്യത്ത് ലോക്ക്ഡൗൺ നടപ്പാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇന്നലെ അര്‍ധ രാത്രയോടെയാണ് രാജ്യവ്യാപകമായി ലോക്ക്ഡൗൺ നിലവില്‍ വന്നത്. ഈ സമയങ്ങളില്‍ രാജ്യത്തെ റോഡ്, റെയിൽ, വിമാന സർവീസുകൾ പ്രവര്‍ത്തിക്കില്ല.
കണക്കുകൾ പ്രകാരം രാജ്യത്തിതുവരെ 512 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 9 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്ടിട്ടുണ്ട്.