ന്യൂഡൽഹി: വാടക ഗര്‍ഭധാരണ നിയന്ത്രണ ( 'അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി റെഗുലേഷൻ ബിൽ 2020) ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. കേന്ദ്ര, സംസ്ഥാന ബോര്‍ഡുകള്‍ ഇതു സംബന്ധിച്ച് നിയമ നിര്‍മാണം നടത്തും. ഭ്രൂണ വില്‍പ്പന കുറ്റകരമാകുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്.
ചരിത്രപരമായ ബില്ലാണെന്നും രാജ്യത്തെ സ്ത്രീകളുടെ ക്ഷേമമാണ് ലക്ഷ്യമെന്നും വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ക്ലിനിക്കുകളുടെ ഡേറ്റാ ബോര്‍ഡ് സ്ഥാപിക്കാനും തീരുമാനമായി.
മാർച്ച് രണ്ട് മുതല്‍ ഏപ്രിൽ 3 വരെ തുടരുന്ന ബജറ്റ് സമ്മേളനത്തിന്‍റെ അടുത്ത ഘട്ടത്തിൽ ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.
സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ വിവിധ മാർഗങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.