ETV Bharat / bharat

പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

author img

By

Published : Dec 4, 2019, 5:52 PM IST

ബുധനാഴ്ച്ച ചേർന്ന പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിലാണ് തീരുമാനം.

Cabinet approves Personal Data Protection Bill  പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന്  കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: ഇന്ത്യൻ പൗരൻമാരുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബുധനാഴ്ച്ച ചേർന്ന പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിലാണ് തീരുമാനം. വളരെ പ്രധാനപ്പെട്ട ബില്ലിനാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ഡാറ്റാ പരിരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പഠിക്കാനും ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ കൊണ്ടുവരാനും ജസ്റ്റിസ് (റിട്ട.) ബിഎൻ ശ്രീകൃഷ്ണയുടെ അധ്യക്ഷതയിൽ കേന്ദ്രസംരക്ഷണ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.