ജയ്‌പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് ശേഷം കോണ്‍ഗ്രസിന്‍റെ തിരിച്ച് വരവ്. പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിലും ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിലുമാണ് മികച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് മുന്നേറിയത്. 33 ജില്ലകളില്‍ 26 ഇടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
74 പഞ്ചായത്ത് സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 39 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 29 സീറ്റുകളോടെ ബിജെപി രണ്ടാം സ്ഥാനത്തേക്കായി. ആറ് സീറ്റ് സ്വതന്ത്രരും നേടി.
പതിനഞ്ച് പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും രണ്ട് ബിജെപി സ്ഥാനാര്‍ഥികളും അഞ്ച് സ്വതന്ത്രരുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ജില്ലാ പരിഷത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റില്‍ ഏഴെണ്ണം കോണ്‍ഗ്രസ് നേടിയപ്പോള്‍ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഒരു ഇടത്ത് സ്വതന്ത്രനും വിജയിച്ചു.
ജൂണ്‍ മുപ്പതിനായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ചൊവ്വാഴ്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഫലം പ്രഖ്യാപിച്ചത്.
പ്രവര്‍ത്തകരെയും വിജയികളെയും കോണ്‍ഗ്രസ് നേതൃത്വം അഭിനന്ദച്ചു. രാജസ്ഥാനിലെ കോണ്‍ഗ്രസ് ഭരണത്തിന്‍റെ വിലയിരുത്താലാണ് വിജയമെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.