കൊൽക്കത്ത: ബംഗാളിലെ ബർധമാൻ റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്ന് ഉണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച വൈകിട്ട് എട്ടുമണിയോടയായിരുന്നു അപകടം ഉണ്ടായത്. നിർമാണ പ്രവർത്തനം നടന്ന ഭാഗത്താണ് അപകടം.
അഗ്നി ശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.