ഹൗറ: ബുള്‍ ബുള്‍ ചുഴലിക്കാറ്റിൽ രണ്ട് മരണം. പർഗാനാസിലെ താൽക്കാലിക വീടിന് മുകളിലൂടെ മരം വീണ് ഒരു സ്ത്രീ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇച്ചമടി നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ബസിർഹത്ത് നഗരത്തിൽ മറ്റൊരാൾ നേരത്തെ മരിച്ചിരുന്നു. പശ്ചിമ ബംഗാൾ സർക്കാരിന്‍റെ റിപ്പോർട്ടനുസരിച്ച് 7815 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും 870 ഓളം മരങ്ങൾ കടപുഴകുകയും ചെയ്‌തിട്ടുണ്ട്.
ബുള്‍ ബുള്‍ ചുഴലിക്കാറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് പശ്ചമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്‍റെ മേല്‍നോട്ടത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. ചുഴലിക്കാറ്റ് ശക്തമായതിനെ തുടർന്ന് കൊൽക്കത്ത ബിചാലി ഘട്ടിലെ ജലഗതാത സർവീസുകൾ നിർത്തി വെച്ചിരുന്നു. കൊൽക്കത്ത വിമാനത്താവളത്തിലെ ഇന്നത്തെ സർവീസുകൾ നിർത്തി വച്ചു.
200ൽപ്പരം ആളുകളാണ് സൗത്ത് 24ലെ സാഗർ പൈലറ്റ് സ്റ്റേഷനിൽ അഭയം തേടിയത്. മണ്ണിടിച്ചിലുള്ള ഇടങ്ങളിലെ റോഡുകളിലെ മണ്ണും മറ്റ് അവശിഷ്‌ടങ്ങളും നീക്കം ചെയ്‌തു. 110 മുതൽ 120 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.
ബുള്‍ ബുള്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്ത് എത്തിയതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എൻ.ഐ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ബുള്‍ ബുള്‍ രാവിലെ 12.30 ഓടെ ബംഗാളിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പുണ്ടായിരുന്നു. സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി അടക്കം എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്.