ന്യൂഡല്‍ഹി: ആരോഗ്യ മേഖലക്ക് 69000 കോടി വകയിരുത്തി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചു. ജനാരോഗ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണ് ആരോഗ്യ മേഖയില്‍ ഉള്‍പ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു. മിഷന്‍ ഇന്ദ്രധനുഷില്‍ 12 രോഗങ്ങള്‍കൂടി ഉള്‍പ്പെടുത്തി. ജീവിത ശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെയാണിത്. ആരോഗ്യ മേഖലയെ സഹായിക്കാനായി ജല്‍ ജീവന്‍ പദ്ധതിയും സ്വച്ഛ് ഭാരത് മിഷനും ശക്തിപ്പെടുത്തും. സധാരണക്കാരില്‍ രോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികല്‍ക്ക് ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ ഉള്‍പ്പെടുത്തി 20000 എം പാനല്‍ ആശുപത്രികള്‍ തുടങ്ങും. ജനസംഖ്യാ അനുപതാത്തില്‍ നഗരങ്ങളെ കണ്ടെത്തി കൂടുതല്‍ ആശുപത്രികള്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പനയില്‍ നിന്നും ലഭിക്കുന്ന നികുതി ആരോഗ്യമേഖലക്കായി വിനിയോഗിക്കും. മെഷീന്‍ ലേണിങും നിര്‍മിത ബുദ്ധിയും ആയുഷ്മാന്‍ ഭാരതില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. രോഗ നിര്‍ണയത്തിനാകും ഇവ ഉപയോഗിക്കുക. 2025ഓടുകൂടി രാജ്യത്തുനിന്നും (ക്ഷയരോഗം) ടി.ബി. തുടച്ചുനീക്കും. 2024നുള്ളില്‍ എല്ലാ ജില്ലകളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുടങ്ങാനും പദ്ധതിയുണ്ട്. ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കും.