പാറ്റ്ന: കൊവിഡ് 19 നിര്‍മാര്‍ജനത്തിനായി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി ബുദ്ധമത സന്യാസിമാർ. "ഇന്ന് ബുദ്ധ മത വിശ്വാസപ്രകാരം പൂർണചന്ദ്ര ദിനമാണ്. ഈ ശുഭദിനത്തില്‍ മഹാകരുണ ഫൗണ്ടേഷന്‍റേയും മഹാബൂദ് അന്താരാഷ്ട്ര ധ്യാന കേന്ദ്രത്തിന്‍റേയും നേതൃത്വത്തില്‍ കൊവിഡ് 19 നിര്‍മാര്‍ജനത്തിനായി പ്രാര്‍ഥനകള്‍ സംഘടിപ്പിച്ചു". സംഘാടകൻ ഹുയിസോങ് യാങ് മാധ്യമങ്ങളോട് പറഞ്ഞു.
ആയിരക്കണക്കിന് ബുദ്ധ സന്യാസിമാരാണ് പ്രാര്‍ഥനയില്‍ പങ്കെടുത്തത്. "കൊവിഡ് 19ന്‍റെ വ്യാപനം നിയന്ത്രിക്കാൻ മെഡിക്കൽ സയൻസും സാങ്കേതികവിദ്യയും പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ മെഡിക്കൽ, സാങ്കേതികവിദ്യക്ക് അതീതമായ ചില കാര്യങ്ങളുണ്ട്. ഞങ്ങൾക്ക് പ്രാർഥന ആവശ്യമാണ്. ശാസ്ത്രം പരാജയപ്പെടുന്നിടത്ത് ആത്മീയത വിജയിക്കുന്നു".യാങ് കൂട്ടിച്ചേര്‍ത്തു.