ETV Bharat / bharat

എം.എല്‍.എമാരുടെ കൂറുമാറ്റം; ഹൈക്കോടതിയെ സമീപിച്ച് ബി.എസ്.പി - BSP

ബിഎസ്‌പി ജനറല്‍ സെക്രട്ടറി സതീഷ്‌ ചന്ദ്ര മിശ്രയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതിനെതിരെ ബിഎസ്‌പി രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചു  ബിഎസ്‌പി  രാജസ്ഥാന്‍ ഹൈക്കോടതി  എംഎല്‍എ  ബിഎസ്‌പി ജനറല്‍ സെക്രട്ടറി സതീഷ്‌ ചന്ദ്ര മിശ്ര  BSP approaches Rajasthan HC against its MLAs' merger with Cong  BSP  Rajasthan HC
എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതിനെതിരെ ബിഎസ്‌പി രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചു
author img

By

Published : Jul 29, 2020, 1:36 PM IST

ജയ്‌പൂര്‍: എംഎല്‍എമാര്‍ കോണ്‍ഗ്രസിലെത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിഎസ്‌പി. ബിഎസ്‌പി ജനറല്‍ സെക്രട്ടറി സതീഷ്‌ ചന്ദ്ര മിശ്രയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ എംഎല്‍എമാരുടെ കൂറുമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്‌ ബിജെപി എംഎല്‍എ മദന്‍ ദിലവര്‍ രണ്ട് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കുന്നതിന് ജസ്റ്റിസ് മഹേന്ദ്ര ഗോയല്‍ വിസമ്മതിച്ചു.

കഴിഞ്ഞ വര്‍ഷം ബിഎസ്‌പിയുടെ ആറ് എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സഭയില്‍ ഗലോട്ട് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യരുതെന്നും ലയനം നിയമ വിരുദ്ധമാണെന്നും അറിയിച്ച് എംഎല്‍എമാര്‍ക്ക് ബിഎസ്‌പി വിപ്പ് നല്‍കിയിരുന്നു.

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള രാഷ്ട്രീയ പോരിന്‍റെ തുടര്‍ച്ചയായാണ് ഈ സംഭവവികാസങ്ങളെല്ലാം ഉണ്ടായത്. സഭയില്‍ 18 എംഎല്‍എമാരുടെ പിന്തുണ സച്ചിന്‍ പൈലറ്റിനുണ്ട്. പൈറ്റ് പക്ഷത്തുള്ള എംഎല്‍എമാരെ ബിജെപിയുടെ സംരക്ഷണയിലാണ് ഹരിയാനയില്‍ താമസിപ്പിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.