ETV Bharat / bharat

നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് യുവതിയെ ബിഎസ്എഫ് വെടിവച്ചു

ബങ്കാര്‍ ബോര്‍ഡര്‍ ഔട്ട്പോസ്റ്റ് കടക്കാൻ ശ്രമിക്കുന്നതിനിടെ പാക് യുവതിക്ക് വെടിയേറ്റു. വെടിയേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരികെ പോകണം എന്ന സൈന്യത്തിന്‍റെ നിര്‍ദേശം വകവയ്ക്കാത്തതിനെ തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം
author img

By

Published : Feb 21, 2019, 12:17 PM IST

നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് യുവതിയെ ബിഎസ്എഫ് സൈന്യം വെടിവച്ചു. പഞ്ചാബിലെ ​ഗുർ​ദാസ്പൂർ ജില്ലയിലെ ദേറാ ബാബാ നാനാക് പ്രദേശത്തെ ഇൻഡോ-പാക് അതിർത്തിയിലാണ് സംഭവം. ബങ്കാര്‍ ബോര്‍ഡര്‍ ഔട്ട്പോസ്റ്റ് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റത്. പരിക്കേറ്റ യുവതിയെ അമൃത്സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരികെ പോകാൻ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും അത് വകവയ്ക്കാതെ ഇവർ മുന്നോട്ട് നടന്നതിനെ തുടര്‍ന്നാണ് വെടിവച്ചത്. ​ഗുൽഷൻ എന്നാണ് തന്‍റെ പേരെന്ന് യുവതി ചോദ്യം ചെയ്യലിനിടയിൽ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. 3.5 മീറ്റര്‍ നീളമുള്ള ഒരു കയറും, സിം കാര്‍ഡില്ലാത്ത പൊട്ടിയ ഒരു മൊബൈല്‍ ഫോണും ഇവരുടെ പക്കല്‍ നിന്നും സൈന്യം കണ്ടെത്തി.

Intro:Body:

നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താനി വനിതയ്ക്ക് അതിർത്തിയിൽ ബിഎസ്എഫ് സൈന്യത്തിന്റെ വെടിയേറ്റു. പഞ്ചാബിലെ ​ഗുർ​ദാസ്പൂർ ജില്ലയിലെ ദേറാ ബാബാനാനാക് പ്രദേശത്തെ ഇൻഡോ-പാക് അതിർത്തിയിൽ വച്ചാണ് വെടിയേറ്റത്. ബിഎസ്എഫ‌ിന്റെ ബം​ഗാർ‌ അതിർത്തിയിലാണ് യുവതി കടന്നു കയറാൻ‌ ശ്രമിച്ചത്. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഏകദേശം മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയോട് തിരികെ പോകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ അത് വകവയ്ക്കാതെ ഇവർ മുന്നോട്ട് നടക്കുകയായിരുന്നു. വെടിയേറ്റ യുവതിയെ ​അമൃതസറിലെ ​ഗുരുനാനാക്ക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ​ഗുൽഷൻ എന്നാണ് തന്റെ പേരെന്ന് യുവതി ചോദ്യം ചെയ്യലിനിടയിൽ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.