ETV Bharat / bharat

പാകിസ്ഥാൻ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന് ബിഎസ്‌എഫ് - പാകിസ്ഥാന്‍റെ മനുഷ്യാവകാശ ലംഘനം

പാകിസ്ഥാന്‍റെ തുടർച്ചയായുള്ള ആക്രമണങ്ങൾ സാധാരണക്കാരുടെ സ്വത്തിനെയും സമാധാന ജീവിതത്തെയും ബാധിക്കുകയാണെന്ന് ബിഎസ്‌എഫ് ഐജി രാജേഷ് മിശ്ര

1
1
author img

By

Published : Nov 15, 2020, 1:30 PM IST

ശ്രീനഗർ: പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത് മനുഷ്യാവകാശ ലംഘനം കൂടിയാണെന്ന് ബിഎസ്‌എഫ് ഐജി രാജേഷ് മിശ്ര. നിയന്ത്രണ രേഖയിലെ പാകിസ്ഥാന്‍റെ തുടർച്ചയായുള്ള ആക്രമണം സാധാരണക്കാരുടെ സ്വത്തിനെയും സമാധാന ജീവിതത്തെയും ബാധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാരാമുള്ളയിൽ പാകിസ്ഥാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട എസ്‌ഐ രാകേഷ് ദോബലിന് ബിഎസ്എഫ് ആദരാജ്ഞലി അർപ്പിച്ചു.

നവംബർ 13ന് നിയന്ത്രണ രേഖയിൽ നിയന്ത്രണാതീതമായ വെടിവയ്പ്പാണ് പാകിസ്ഥാൻ നടത്തിയത്. പീരങ്കികൾ, മോർട്ടറുകൾ, മറ്റ് ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് സാധാരണക്കാരെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. ആക്രമണത്തെ രാകേഷ് ദോബലും സംഘവും ശക്തമായി നേരിടുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്. അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.