ETV Bharat / bharat

രാജ്യത്ത് ജനസംഖ്യ നിയന്ത്രണ ഓർഡിനൻസ് കൊണ്ടുവരണം: അശ്വിനി ഉപാധ്യായ - ജനസംഖ്യാ വിസ്ഫോടനം

നിയമം ലംഘിക്കുന്നവരുടെ റേഷൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, വൈദ്യുതി, മൊബൈൽ കണക്ഷനുകൾ റദ്ദാക്കണമെന്നും ബിജെപി നേതാവ് മോദിക്ക് അയച്ച കത്തിൽ പറഞ്ഞു.

ordinance for population  Indian population  control India's population  PM Modi letter'=  Ashwini Upadhyay  population control  നേതാവ് അശ്വിനി ഉപാധ്യായ  ജനസംഖ്യാ വിസ്ഫോടനം  അശ്വിനി ഉപാധ്യായ
ജനസംഖ്യ
author img

By

Published : Jul 11, 2020, 10:00 PM IST

ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് ഓർഡിനൻസ് കൊണ്ടുവരണമെന്ന് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ജനസംഖ്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിക്കയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ സ്വാശ്രയ ഇന്ത്യയായി മാറുന്നതിന് ജനസംഖ്യയ്ക്ക് പ്രാധാന്യമുണ്ടെന്ന് ഉപാധ്യായ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ശക്തികളിലൊന്നായ ചൈനയുടെ ജനസംഖ്യ നിയന്ത്രണ നടപടികളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

ജനസംഖ്യാ വിസ്ഫോടനം തടയുന്നതിന് ഫലപ്രദമായ ജനസംഖ്യാ നിയന്ത്രണ ഓർഡിനൻസ് കൊണ്ടുവരാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിയമം ശക്തവും ഫലപ്രദവുമായിരിക്കണം. നിയമം ലംഘിക്കുന്നവരുടെ റേഷൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, വൈദ്യുതി, മൊബൈൽ കണക്ഷനുകൾ റദ്ദാക്കണമെന്നും ബിജെപി നേതാവ് മോദിക്ക് അയച്ച കത്തിൽ പറഞ്ഞു. സർക്കാർ ജോലികൾക്ക് അപേക്ഷിക്കുന്ന നിയമലംഘകർക്ക് ആജീവനാന്ത വിലക്കും ഉപാധ്യായ നിർദേശിച്ചു.

റോഹിംഗ്യൻ അഭയാർഥികളെയും ഇന്ത്യയിൽ താമസിക്കുന്ന അനധികൃത ബംഗ്ലാദേശികളെയും കണക്കിലെടുത്താൽ ഇന്ത്യയിലെ യഥാർത്ഥ ജനസംഖ്യ 150 കോടി ആണെന്ന് ഉപാധ്യായ അവകാശപ്പെട്ടു. മിക്ക നികുതിദായകരും 'ഞങ്ങൾ രണ്ട്-ഞങ്ങളുടെ രണ്ട്' നിയമം പിന്തുടരുന്നു, പക്ഷേ ഫ്രീലോഡറുകളാണ് ജനസംഖ്യാ വിസ്ഫോടനത്തിന് കാരണമാകുന്നത്. ജനസംഖ്യാ വർധനയെ കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ഫലത്തിൽ അസാധ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

നിലവിൽ ഇന്ത്യയിൽ പ്രതിദിനം 70,000 ജനനങ്ങൾ രേഖപ്പെടുത്തുന്നു. അതായത് 2020 ൽ രണ്ടര കോടി കുട്ടികൾ. ഒരു രാജ്യത്തിനും പ്രതിവർഷം 2.5 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയില്ലെന്നും ഉപാധ്യായ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.