ആഗ്ര: ബ്രസീൽ പ്രസിഡന്‍റ് ജൈര്‍ മെസിയസ് ബോൾസോനാരോ താജ്‌മഹല്‍ സന്ദര്‍ശിച്ചു. നാല് ദിവസത്തെ സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് ബ്രസീല്‍ പ്രസിഡന്‍റ് ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയത്.
കൃഷി, ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രസീല്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദര്‍ശനം. റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു ബ്രസീല്‍ പ്രസിഡന്‍റ്.
ഇന്ത്യയും ബ്രസീലും വിവിധ മേഖലകളിലായി 15 കരാറുകളില്‍ ഒപ്പുവെച്ചു. 2022 ഓടെ 15 ബില്യണ്‍ യുഎസ് ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങളുടേയും ലക്ഷ്യം.