ലക്‌നൗ: ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ 17 കാരിയുടെ മൃതദേഹം വയലിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായതായി കുടുംബം ആരോപിച്ചു. ബുധനാഴ്‌ച രാത്രിയാണ് ഗ്രാമത്തിലെ വയലിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് സൂപ്രണ്ട് പ്രശാന്ത് വർമ്മ പറഞ്ഞു. ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ടുവെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ടെങ്കിലും പോസ്‌റ്റുമോർട്ടത്തിന്‍റെ പരിശോധനാ ഫലം വന്നതിനുശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ എന്നും അദ്ദേഹം അറിയിച്ചു. കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് അടുത്തുള്ള ഗ്രാമത്തിലെ ആദിത്യ റെയ്‌ദാസിനെ (23) അറസ്‌റ്റ് ചെയ്യുകയും സംഘർഷ സാധ്യതയെ തുടർന്ന് കനത്ത പൊലീസ് സേനയെ ഗ്രാമത്തിൽ വിന്യസിക്കുകയും ചെയ്‌തു.
വയലിൽ നിന്ന് 17 കാരിയുടെ മൃതദേഹം കണ്ടെടുത്ത സംഭവം; ബലാത്സംഗമെന്ന് കുടുംബം - വയലിൽ മൃതദേഹം
ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ടുവെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ടെങ്കിലും പോസ്‌റ്റുമോർട്ടത്തിന്‍റെ പരിശോധനാ ഫലം വന്നതിനുശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.