പിത്തോറഗഡ്: ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലെ വനപ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട വീട്ടിൽ മൂന്ന് മൃതദേഹം കണ്ടെത്തി. ജനനേന്ദ്രിയം വികൃതമാക്കിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നേപ്പാളില്‍ നിന്നുള്ള തൊഴിലാളികളുടേതാണ് മൃതദേഹം എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പ്രദേശവാസിയായ ഒരു സ്ത്രീയാണ് ശനിയാഴ്ച രാത്രി മൃതദേഹങ്ങൾ ആദ്യമായി കണ്ടത്. മൃതദേഹങ്ങൾക്ക് മൂന്നുനാല് ദിവസങ്ങളുടെ പഴക്കമുള്ളതായി പൊലീസ് സൂപ്രണ്ട് ആർ.സി രാജ്‌ഗുരു പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് നിന്ന് നാല് കിലോമീറ്റർ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലം. മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹരീഷ് ബോറ, കാസി ബോറ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൂന്നാമത്തെ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.