ETV Bharat / bharat

ബിഎംടിസി ജീവനക്കാരിൽ കൊവിഡ് പരിശോധന ആരംഭിച്ചു

ബെംഗളൂരൂ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ 16 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് എല്ലാ ജീവനക്കാർക്കും പരിശോധന നടത്താന്‍ തീരുമാനമായത്

BMTC  coronavirus tests  random coronavirus tests  COVID-19  ബിഎംടിസി  കൊവിഡ് പരിശോധന ആരംഭിച്ചു  ബെംഗളൂരൂ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ
ബിഎംടിസി ജീവനക്കാരിൽ കൊവിഡ് പരിശോധന ആരംഭിച്ചു
author img

By

Published : Jun 27, 2020, 10:40 AM IST

ബെംഗളൂരൂ: ബെംഗളൂരൂ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീനവക്കാർക്കായി കൊവിഡ് പരിശോധന ആരംഭിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബിഎംടിസിയിലെ 16 ജീനവക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ഇവരിൽ രണ്ട് പേർക്ക് മാത്രമേ പനി ഉണ്ടായിരുന്നുള്ളൂവെന്നും ബാക്കിയുള്ളവർ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെന്നും ബി‌എം‌ടി‌സി ഉദ്യോഗസ്ഥർ പറഞ്ഞു. നാല് പേർ രോഗ മുക്തരായിട്ടുണ്ട്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ മെയ് 19 മുതലാണ് ബി‌എം‌ടി‌സി പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് ജൂൺ 11 ന് ബസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 6,661 ബസുകളുള്ള ബി‌എം‌ടി‌സിയിൽ 33,334ലധികം ജീവനക്കാരുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.