വിറകടുപ്പ് ഊതിക്കത്തിക്കാതെ ഭക്ഷണമില്ല. ആധുനികമെന്ന് നാം അഭിമാനിക്കുന്ന ഇന്നത്തെ ഇന്ത്യയില്‍ ഒട്ടേറെ കുടുംബങ്ങളുടെ സ്ഥിതി ഇതാണ്. വികസനത്തിന്‍റെ മുന്‍പന്തിയിലാണെന്ന് നാം അവകാശപ്പെടുന്ന ഒരു നാട്ടില്‍ ഏകദേശം 12.7% കുടുംബങ്ങളും വിറകടുപ്പിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഏറ്റവും പുതുതായി നടത്തിയ 76ാം ദേശീയ സാമ്പിള്‍ സര്‍വേ പ്രകാരം ഈ അവസ്ഥ ഏറ്റവും വ്യാപകം ഗ്രാമീണ മേഖലയിലാണ്. ഗ്രാമങ്ങളില്‍ ഏകദേശം 18.4% വീടുകളിലും ഇതാണ് സ്ഥിതി.
ഒറ്റനോട്ടത്തില്‍ പ്രശ്‌നം മനസിലാക്കാന്‍ ഈ സ്ഥിതിവിവരപട്ടിക കണ്ടാല്‍ മതി:
രാജ്യത്താകമാനം ഇപ്പോള്‍ പാചകത്തിന് വിറകടുപ്പ് ഉപയോഗിക്കുന്ന കുടുംബങ്ങള്‍ -31.2%
വിറക്/ അവശിഷ്‌ടങ്ങള്‍ പാചകത്തിന് ഉപയോഗിക്കുന്നതിന്‍റെ സംസ്ഥാനം തിരിച്ചുള്ള കണക്ക്:
ആന്ധ്രാപ്രദേശ്- 12.7%
തെലങ്കാന- 4.9%
കര്‍ണാടക- 16.2%
തമിഴ്‌നാട്- 8.4%
പാചകത്തിന് എല്‍പിജി ഉപയോഗിക്കുന്നതിന്‍റെ സംസ്ഥാനം തിരിച്ചുള്ള കണക്ക്:
ആന്ധ്രാപ്രദേശ്- 81.3%
തെലങ്കാന- 90.7%
കര്‍ണാടക- 81.4%
തമിഴ്‌നാട്- 86.7%
**രാജ്യത്താകമാനം പരിഗണിച്ചാല്‍, ഏറ്റവുമധികം കുടുംബങ്ങള്‍ പാചകത്തിന് എല്‍പിജി ഉപയോഗിക്കുന്ന സംസ്ഥാനം തെലങ്കാനയാണ്.
**രാജ്യത്താകമാനം, ഏകദേശം 61.4% വീടുകളില്‍ പാചകത്തിന് എല്‍പിജി ഉപയോഗിക്കുന്നു.
ശരിയായ പാചകസംവിധാനമില്ലാത്ത, നാടോടികളായി ജീവിക്കുന്ന കുടുംബങ്ങള്‍:
ആന്ധ്രാപ്രദേശിലെ നഗരമേഖല- 11.9%
തെലങ്കാനയിലെ നഗരമേഖല- 7.7%
പാചകത്തിന് അടുക്കള പോലെ ശരിയായ സംവിധാനമുള്ള കുടുംബങ്ങള്‍:
ആന്ധ്രാപ്രദേശ്- 67.5%
തെലങ്കാന- 63.9%
കര്‍ണാടക- 79.3%
തമിഴ്‌നാട്- 76.8%
രാജ്യത്തെ മൊത്തത്തില്‍ എടുത്താല്‍, ഏകദേശം 60.2% കുടുംബങ്ങള്‍ക്ക് ഇപ്പോഴും പ്രത്യേക അടുക്കളയില്ല.
കേരളത്തില്‍ ഏകദേശം 37.8% പേരും വിറകുപയോഗിച്ച് പാചകം ചെയ്യുന്നു.
എന്നാല്‍, ഏതാണ്ട് 96% കുടുംബങ്ങള്‍ക്കും പാചകത്തിന് പ്രത്യേകം അടുക്കളയുണ്ട്. എടുത്തുപറയേണ്ട ഒരു വസ്‌തുത ഈ വീടുകള്‍ അധികവും ഗ്രാമങ്ങളും ഗ്രാമീണമേഖലകളിലും തന്നെയാണ്. എന്നാലും പല കുടുംബങ്ങളും വീട്ടില്‍ പാചകത്തിന് പശുവിന്‍റെ ചാണകവറളി ഉപയോഗിക്കുന്നതായി കാണാന്‍ കഴിഞ്ഞു.
-ഈനാടു, അമരാവതി