തമിഴ്നാട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടിയ രോഗി പ്ലാസ്മ ചികിത്സക്കായി രക്തം നല്‍കി. തമിഴ്‌നാട്ടില്‍ ആദ്യമായാണ് ഇത്തരത്തില്‍ രക്തം ലഭിക്കുന്നത്. ഈ രക്തത്തില്‍ നിന്നുള്ള പ്ലാസ്മ ഉപയോഗിച്ച് മറ്റ് രോഗികളെ രക്ഷിക്കാനാകുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. രോഗം ഭേദമായ രോഗിയുടെ രക്തത്തിലെ പ്ലാസ്മയാണ് ഇതിനായി ആവശ്യമുള്ളത്. ഈ ചികിത്സാ രീതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളും സമാന ചികിത്സ നടത്തുന്നുണ്ട്.
ചെന്നൈ രാജീവ് ഗാന്ധി, മധുരൈ, തിരുനെല്‍വേലി, വെല്ലൂര്‍ സി.എം.സി ആശുപത്രികള്‍ ചികിത്സ അംഗീകരിച്ചിട്ടുണ്ട്. പ്ലാസ്മ തെറാപ്പിക്ക് അനുമതി ലഭിച്ചതായി രാജീവ് ഗാന്ധി ആശുപത്രിയിലെ രക്തബാങ്ക് വിഭാഗം തലവന്‍ സുഭാഷ് പറഞ്ഞു. രാജ്യത്തെ എല്ലാ ആശുപത്രികളിലും സമാന പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് കാണിച്ച് കേന്ദ്രത്തിന് അപേക്ഷ നല്‍കിയാതായും അദ്ദേഹം പറഞ്ഞു.
രോഗം മാറിയവര്‍ രക്തം നല്‍കാന്‍ തയ്യാറായാല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കാം. പരീക്ഷണത്തിന് ആറുമുതല്‍ ഒമ്പത് വരെ മാസത്തെ കാലതാമസം വരുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.