ETV Bharat / bharat

കൊവിഡ് പ്രതിസന്ധിക്കിടയിലെ നേട്ടങ്ങൾ; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി

നിലവിലെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതൊഴികെ മറ്റെല്ലാ കാര്യങ്ങളിലും കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

Rahul Gandhi  BJP  corona crisis  BJP achievement  AtmaNirbhar  Congress  രാഹുൽ ഗാന്ധി  കേന്ദ്ര സർക്കാർ  കൊവിഡ് പ്രതിസന്ധിക്കിടയിലെ നേട്ടങ്ങൾ  ആത്മനിർഭർ ഭാരത്
രാഹുൽ ഗാന്ധി
author img

By

Published : Jul 21, 2020, 10:46 AM IST

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി ബിജെപി സർക്കാർ നടപ്പിലാക്കിയ പ്രവർത്തനങ്ങളിലെ വീഴ്ചകൾ ഉയർത്തിക്കാട്ടി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിലവിലെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതൊഴികെ മറ്റെല്ലാ കാര്യങ്ങളിലും കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ ആത്മ നിർഭർ ഭാരതത്തിന്‍റെ നേട്ടങ്ങളുടെ പട്ടികയിൽ 'രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ' 'നമസ്‌തേ ട്രംപ്' മുതലായ സംഭവങ്ങളും രാഹുൽ ഗാന്ധി അവതരിപ്പിച്ചു.

ഫെബ്രുവരിയിൽ - നമസ്‌തേ ട്രംപ്, മാർച്ചിൽ മധ്യപ്രദേശ് സർക്കാരിന്‍റെ പതനം, ഏപ്രിലിൽ വിളക്ക് തെളിയിക്കൽ, മേയിൽ ആറുവർഷം പൂർത്തിയാക്കിയ ബിജെപിയുടെ ആഘോഷം, ജൂൺ- ബിഹാറിൽ വെർച്വൽ റാലി, ജൂലൈ- രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കുക എന്നിവയൊക്കെയാണ് ബിജെപിയുടെ നേട്ടങ്ങളുടെ പട്ടികയെന്ന് രാഹുൽ ഗാന്ധി കുറിച്ചു. ചൈന അതിർത്തി പ്രതിസന്ധിയെക്കുറിച്ചുള്ള പുതിയ ഷോർട്ട് ഫോർമാറ്റ് ഡിജിറ്റൽ വീഡിയോ സീരീസിന്‍റെ എപ്പിസോഡ് രാഹുൽ ഗാന്ധി തിങ്കളാഴ്ച പുറത്തിറക്കിയിരുന്നു.

  • कोरोना काल में सरकार की उपलब्धियां:

    ● फरवरी- नमस्ते ट्रंप
    ● मार्च- MP में सरकार गिराई
    ● अप्रैल- मोमबत्ती जलवाई
    ● मई- सरकार की 6वीं सालगिरह
    ● जून- बिहार में वर्चुअल रैली
    ● जुलाई- राजस्थान सरकार गिराने की कोशिश

    इसी लिए देश कोरोना की लड़ाई में 'आत्मनिर्भर' है।

    — Rahul Gandhi (@RahulGandhi) July 21, 2020 " class="align-text-top noRightClick twitterSection" data=" ">

പ്രധാനമന്ത്രി അധികാരത്തിലെത്താൻ വ്യാജ പ്രതിച്ഛായ കെട്ടിച്ചമച്ചതാണ്. അത് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ശക്തിയും രാജ്യത്തിന്‍റെ ബലഹീനതയുമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. ചൈന ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിന്‍റെ കാരണങ്ങളും അദ്ദേഹം വിശദീകരിച്ചിരുന്നു. കൂടാതെ. കൊവിഡിനെ തുടർന്നുണ്ടായ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയെ കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.

ഇന്തോ-ചൈന അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രി മോദി കള്ളം പറയുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ചൈന തങ്ങളുടെ ഭൂമി കൈക്കലാക്കിയെന്ന് ലഡാകികൾ അവകാശപ്പെടുന്നു. സമൂഹത്തിലെ പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അടിയന്തിരമായി പണം കൈമാറി സഹായം നൽകണമെന്നും ബിജെപി സർക്കാരിനോട് കോൺഗ്രസ് ആവർത്തിച്ചു ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.