ETV Bharat / bharat

ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസ്

ബിജെപിയുടെ മൂന്നംഗ സംഘം കർണാടക സർക്കാരിനെ തകർക്കുന്നുവെന്ന ആരോപണവുമായാണ് കോൺഗ്രസ് രംഗത്തെത്തിയത് ​

ഫയൽ ചിത്രം
author img

By

Published : Feb 9, 2019, 3:07 PM IST

പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ, മുതിർന്ന നേതാവ്​ ബി.എസ്​ യെദിയൂരപ്പ എന്നിവരടങ്ങുന്ന മൂന്നംഗ സംഘം കർണാടകയിലെ ജെ.ഡി.എസ്​-കോൺഗ്രസ്​ സഖ്യസർക്കാരിനെ തകർക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്​.

കോൺഗ്രസ്​ നേതാവ്​ രൺദീപ്​ സിങ്​ സുർജേവാലയാണ്​ ആരോപണവുമായി രംഗത്തെത്തിയത്. ബി.ജെ.പിയുടെ മൂന്നംഗ സംഘം കർണാടകയിലെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന്​ രൺദീപ്​ സിങ്​ സുർജേവാല പറഞ്ഞു.

അതേസമയം, കർണാടകയിലെ നാല്​ കോൺഗ്രസ്​ എം.എൽ.എമാരെ ​അയോഗ്യരാക്കണമെന്ന്​ ആവശ്യപ്പെട്ട്​ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി​ നേതാവ്​ സിദ്ധരാമയ്യ സ്​പീക്കർക്ക്​ കത്ത്​ നൽകി. ബജറ്റ്​ സമ്മേളനത്തിലും നിയമസഭാ കക്ഷി യോഗത്തിലും പ​ങ്കെടുക്കാത്ത എം.എൽ.എമാർക്കെതിരെയാണ്​ നടപടി ആവശ്യപ്പെട്ടത്​.

കർണാടകയിലെ എം.എൽ.എമാരെ സ്വാധീനിക്കാൻ യെദിയൂരപ്പ ശ്രമിച്ചതി​ന്‍റെ ശബ്​ദശകലം പുറത്ത്​ വിട്ട് കർണാടക സർക്കാരി​നെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന്​ മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമിയും ആരോപിച്ചിരുന്നു.

Intro:Body:

കർണാടകയിലെ ജെ.ഡി.എസ്​-കോൺഗ്രസ്​ സഖ്യസർക്കാറിനെ തകർക്കുന്നത്​ മൂന്നംഗ സംഘമാണെന്ന ആരോപണവുമായി കോൺഗ്രസ്​. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ, മുതിർന്ന നേതാവ്​ ബി.എസ്​ യെദിയൂരപ്പ എന്നിവരാണ്​ സർക്കാറിനെ തകർക്കാൻ ശ്രമിക്കുന്നതെന്ന കോൺഗ്രസ്​ ആരോപിച്ചു. കോൺഗ്രസ്​ നേതാവ്​ രൺദീപ്​ സിങ്​ സുർജേവാലയാണ്​ ആരോപണം ഉയർത്തിയത്​.

ബി.ജെ.പിയുടെ മൂന്നംഗ സംഘം കർണാടകയിലെ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന്​ രൺദീപ്​ സിങ്​ സുർജേവാല പറഞ്ഞു. നേരത്തെ കർണാടക സർക്കാറി​നെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന്​ മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമി ആരോപിച്ചിരുന്നു. കർണാടകയിലെ എം.എൽ.എമാരെ സ്വാധീനിക്കാൻ യെദിയൂരപ്പ ശ്രമിച്ചതി​​െൻറ ശബ്​ദശകലം പുറത്ത്​ വിട്ടായിരുന്നു കുമാരസ്വാമി രംഗത്തെത്തിയത്​.

അതേസമയം, കർണാടകയിലെ നാല്​ കോൺഗ്രസ്​ എം.എൽ.എമാരെ ​അയോഗ്യരാക്കണമെന്ന്​ ആവശ്യപ്പെട്ട്​ കോൺഗ്രസ് പാർലമ​െൻററി പാർട്ടി​ നേതാവ്​ സിദ്ധരാമയ്യ സ്​പീക്കർക്ക്​ കത്ത്​ നൽകി. ബജറ്റ്​ സമ്മേളനത്തിലും നിയമസഭാ കക്ഷി യോഗത്തിലും പ​െങ്കടുക്കാത്ത എം.എൽ.എമാർക്കെതിരെയാണ്​ നടപടി ആവശ്യപ്പെട്ടത്​. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.