ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ബന്ധുക്കളുമായി കൂടിക്കാഴ്‌ച നടത്തിയ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍റെ ബന്ധുക്കളെ സന്ദര്‍ശിച്ചത് വഴി കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന് സഹായം നല്‍കുമെന്ന് ഉറപ്പു നല്‍കുകയാണെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന സിദ്ദിഖ് കാപ്പൻ ഹത്രാസിലേക്ക് പോയത് അവിടുത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണെന്ന് രാഹുല്‍ ഗാന്ധിക്ക് അറിയുമോയെന്ന് രാഹുല്‍ തന്നെ വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ തന്‍റെ മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനുമാണ് രാഹുല്‍ വയനാട്ടിലെത്തിയതെന്നും. അതിനിടെയാണ് സിദ്ദിഖ് കാപ്പന്‍റെ വീട് സന്ദര്‍ശിച്ചതെന്നും കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു.